പവൻ ബിഗ്‌ബോസ് ഹൗസിൽ തിരികെ ഇനി കളി വേറെ ലെവൽ.

ബിഗ് ബോസ് വീട്ടില്‍ പുതിയ ആഴ്ചയ്ക്ക് തുടക്കമായതിന് പിന്നാലെ ലക്ഷ്വറി ബജറ്റ് ടാസ്‌കും എത്തി. കഴിഞ്ഞ വാരം ലഭിച്ച കട്ടിയേറിയ കോള്‍ സെന്‍റര്‍ ടാസ്‌ക് ഓര്‍മ്മിപ്പിച്ചാണ് പുതിയ ടാസ്‌കിന്‍റെ വിവരണങ്ങള്‍ ബിഗ് ബോസ് നല്‍കിയത്. മുന്നോട്ട് പോകുന്തോറും ടാസ്‌കുകള്‍ കൂടുതല്‍ കട്ടിയേറിയതാകും എന്ന മുന്നറിയിപ്പും ഇതോടൊപ്പമുണ്ടായിരുന്നു.

പുതിയ ടാസ്കിൽ പവൻ കൊടുംകാറ്റ് പോലെ മുന്നേറി പോയിന്റുകൾ നേടിയപ്പോൾ മറ്റു കുടുംബാംഗങ്ങൾ അസ്വസ്ഥരായി.ഗാര്‍ഡന്‍ ഏരിയയാണ് ഈ ആഴ്ചത്തെ ലക്ഷ്വറി ടാസ്‌കിന്‍റെ അംഗക്കളരി. നാണയത്തിന്‍റെ മാതൃകകള്‍ എറിഞ്ഞുനല്‍കുമ്പോള്‍ അത് കൃത്യമായി കൈക്കലാക്കുകയാണ് മത്സരാര്‍ത്ഥികള്‍ ചെയ്യേണ്ടത്. കൂടുതല്‍ നാണയങ്ങള്‍ കൈക്കലാക്കി പോയിന്‍റുകള്‍ നേടുന്നവരാണ് മത്സരം ജയിക്കുന്നത്. ഇങ്ങനെ ഒന്നാമതെത്തുന്നവരെ കാത്തിരിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ചും ബിഗ് ബോസ് സൂചന നല്‍കിയിട്ടുണ്ട്. ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റന്‍ ആകാനും ജയില്‍ വാസത്തില്‍ നിന്ന് രക്ഷപെടാനും നോമിനേഷന്‍ കടമ്പ മാറ്റിയെടുക്കാനുമെല്ലാം ഈ കളി സഹായിച്ചേക്കാം എന്നാണ് അറിയിപ്പ്.

എന്തുതന്നെ ആയാലും പതിവില്‍ കൂടുതല്‍ ആവേശത്തോടെയായിരുന്നു മത്സരാര്‍ത്ഥികള്‍ കളിക്കളത്തിലേക്കിറങ്ങിയത്. ബസര്‍ ശബ്ദം കേട്ടതും വീണുതുടങ്ങിയ നാണയങ്ങള്‍ കൈക്കലാക്കാനുള്ള കുതിപ്പായിരുന്നു. ഉന്തും തള്ളുമൊക്കെ ഉണ്ടായെങ്കിലും ആരുടെയും പോരാട്ടവീര്യം ഒട്ടുംതന്നെ കുറഞ്ഞില്ല. ഗെയിമില്‍ പലപ്പോഴും പുരുഷകേസരികള്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. ചിലരാകട്ടെ കൈക്കരുത്ത് പുറത്തെടുത്ത് വനിതാ മത്സരാര്‍ഥികളെ തടുത്ത് പോയിന്‍റ് നേടുന്നുമുണ്ട്.ആദ്യ ദിനത്തിലെ കണക്കുകള്‍ പ്രകാരം ഗെയിമില്‍ മുന്നിലുള്ളത് പവന്‍ ജിനോയാണ്. 800 പോയിന്‍റുകളാണ് പവന്‍ സ്വന്തമാക്കിയത്. തൊട്ടുപിന്നിലായി പാഷാണം ഷാജിയും ഫുക്രുവും സ്ഥാനം പിടിച്ചു. ഷാജി 730 പോയിന്‍റ് നേടിയപ്പോള്‍ ഫുക്രു 650 പോയിന്‍റാണ് എടുത്തത്. 640 പോയിന്‍റ് സ്വന്തമാക്കിയിട്ടുള്ള സൂരജും മികച്ച കളിയാണ് പുറത്തെടുത്തത്. അഞ്ചാം സ്ഥനത്തുള്ളത് വീണയാണ്. വനിതാ താരങ്ങളില്‍ ഏറ്റവുമധികം പോയിന്‍റ് നേടിയതും വീണ തന്നെ. 550 പോയിന്‍റ് വീണ കൈക്കലാക്കിയപ്പോള്‍ തൊട്ടുപിന്നാലെ 500 പോയിന്‍റുമായി രജിത് ആറാമതാണ്.

ഏറ്റവും കുറവ് പോയിന്‍റ് ദയക്കാണ്. ഗെയിമിന്‍റെ തുടക്കത്തില്‍ തന്നെ തന്‍റെ കൈയില്‍ കിട്ടിയ നാണയം പവന്‍ തട്ടിയെടുത്തത് ദയയെ മാനസികമായി തളര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ ഇരുവര്‍ക്കുമിടയില്‍ വലിയ വാക്കേറ്റം തന്നെയുണ്ടായി. രജിത്തിന്‍റെ ഏറ്റവും അടുത്ത ആളുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ പവനൊപ്പം നില്‍ക്കുന്ന ഡോക്ടറെയാണ് കാണാന്‍ കഴിഞ്ഞത്. ഗെയിമാണെന്നും അതനുസരിച്ച് പെരുമാറണമെന്നും ദയയെ പറഞ്ഞു പഠിപ്പിക്കാനാണ് രജിത് ശ്രമിക്കുന്നത്. എന്നാല്‍ രജിത് പവനൊപ്പം ചേര്‍ന്നെന്ന് മനസ്സിലാക്കിയ ദയ ഇരുവര്‍ക്കുമെതിരായി.

Latest

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. മൂന്നു മരണം രണ്ടുപേരുടെ നില അതീവ ഗുരുതരം…

വർക്കല കുരയ്ക്കണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു മരണം രണ്ടുപേരുടെ...

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി; ആഘോഷം കണ്ടുനിന്ന ആള്‍ക്ക് ദാരുണാന്ത്യം.

മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി...

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.എസ് വിജയകുമാരി നിർവഹിച്ചു.

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ...

ട്രെയിനില്‍ ടി.ടി.ഇ ചമഞ്ഞ് ടിക്കറ്റ് പരിശോധന നടത്തി വന്ന യുവതിയെ റെയില്‍വേ പോലീസ് കോട്ടയത്ത് അറസ്റ്റ് ചെയ്തു.

കൊല്ലം തൃക്കരുവ മുണ്ടുകാട്ടില്‍ വീട്ടില്‍ റഷീദിന്റെ ഭാര്യ റംലത്താ(42)ണ് റെയില്‍വേ പോലീസിന്റെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!