ബിഗ്‌ബോസ് വാലെന്റൈൻസ്‌ഡേ സ്പെഷ്യൽ മലരമ്പന്നായി രജത് സർ

0
845

മലരമ്പനായി വേഷമണിഞ്ഞു വീട്ടിലെ സ്ത്രീകള്‍ ആവശ്യപ്പെടുന്ന പുരുഷന്മാരെ ഒക്കെ അമ്പെയ്തു വീഴ്ത്തി രജിത് കുമാർ.കഴിഞ ദിവസം ഫക്രുവുമായി മല്പിടിത്തം തുടർന് ശാരീരിക വേദയ്ക്കായി കഴിച്ച മരുന്ന് ഉണ്ടാക്കിയ അലര്ജി ഉണ്ടാക്കിയ അസ്വസ്ഥതകള്‍ക്കിടയിലും താരമായി രജിത്.പ്രണയദിനത്തില്‍ മത്സരാര്‍ഥികളെല്ലാവരും ആവേശത്തിമിര്‍പ്പിലാണെങ്കിലും രജിത് കുമാറിന്റെ മോശം ആരോഗ്യസ്ഥിതി വീട്ടിലെ അന്തരീക്ഷത്തെ തന്നെ ബാധിച്ചിട്ടുണ്ട്.ഇതിനിടയിലാണ് വാലന്റൈന്‍സ് ഡേ പ്രത്യേക ടാസ്‌കുമായി ബിഗ് ബോസിന്റെ വരവ്.

 മലരമ്പനായി വേഷമണിഞ്ഞു വീട്ടിലെ സ്ത്രീകള്‍ ആവശ്യപ്പെടുന്ന പുരുഷന്മാരെ അമ്പെയ്തു വീഴ്ത്തുകയാണ് രജിത്തിന്റെ ജോലി. തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ എല്ലാം മറന്നു രജിത് മലരമ്പന്റെ വേഷം ധരിച്ചു അമ്പും വില്ലുമായെത്തി.ഫുക്രുവിനെ അമ്പെയ്തു വീഴ്ത്താന്‍ ആയിരുന്നു വീണ ആവശ്യപ്പെട്ടത്. അമ്പ് ഫുക്രുവിന്റെ ദേഹത്ത് കൊണ്ടതോടെ ആദ്യശ്രമം വിജയമായി. സാജു നവോദയയെ വീഴ്ത്തണമെന്ന ആര്യയുടെ ആഗ്രഹവും നിറവേറി. എന്നാല്‍ ക്യാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ എന്ന് കേട്ടപ്പോള്‍ തന്നെ തുള്ളിച്ചാടിയ മഞ്ജു പത്രോസിന് നിരാശയായിരുന്നു ഫലം.പക്ഷെ സൂരജിനെ അമ്പെയ്തു വീഴ്ത്തണമെന്ന ജസ്ലയുടെ ആഗ്രഹം രജിത് സാധിച്ചു കൊടുത്തു. മഞ്ജുവിന് വീണ്ടും അവസരം നല്‍കിയെങ്കിലും രണ്ടാമതും രജിത്തിന് ലക്ഷ്യം കാണാനായില്ല. ഒടുവില്‍ മൂന്നാമത് ഒരു ശ്രമം കൂടി ബിഗ് ബോസ് അനുവദിച്ചു. ഇതില്‍ തൊട്ടു തൊട്ടില്ല എന്നുപറഞ്ഞാണെങ്കിലും അമ്പ് പ്രദീപിന്റെ ദേഹത്ത് കൊണ്ടത് മഞ്ജുവിനെ ഏറെ സന്തോഷിപ്പിച്ചു.

എന്നാൽ ബിഗ്‌ബോസിലെ ശക്തനായ മത്സരാർത്ഥി പവൻ നടുവേദനയെ തുടർന് പുറത്തേക് പോകാൻ ഒരുങ്ങുന്നത് വിഷമകരമായ ഒരു കാഴ്ചയായി.ബിഗ്‌ബോസ് സീസൺ 2  ഏറ്റതും കൂടുതൽ ഫാൻ ഫോള്ളോവിങ് ഉള്ള ഒരു താരം ആയിരുന്നു പവൻ ഇത് ഷോയെ എങ്ങനെ ബാധിക്കും എന്നു ഇനിയുള്ള ദിനങ്ങളിൽ അറിയാം.