ബിഗ്‌ബോസ് ഇ ആഴച എലിമിൻഷൻ ലിസ്റ്റിൽ ഉണ്ടായിരുന്ന പ്രദീപ് പുറത്തേക്,ഏറ്റവും വലുത് പ്രേക്ഷകരുടെ അഭിപ്രായമാണെന്നും ആര് കളിയിൽ തുടരണമെന്ന് അവരാണ് തീരുമാനിക്കുന്നതെന്നും പ്രദീപ് പറഞ്ഞു.രജത് കുമാർ,ആര്യ,ജസ്‌ല,സൂരജ് എന്നിവർ സേഫ് സോണിലും.പ്രദീപ് മഞ്ജു എന്നിവർ ഡേഞ്ചർസോണിലും ആയിരുന്നു.എന്നാൽ എല്ലാവരെയഞെട്ടിച്ചുകൊണ്ട് മഞ്ജുവിനെ സേഫ് ആക്കി പ്രദീപ് പുറത്തേക് പോകുകയായിരുന്നു .
ഈ ആഴ്ചത്തെ എവിക്ഷനിൽ പ്രദീപ് പുറത്തു പോകുമെന്ന് പ്രേക്ഷകരിൽ പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച വീട്ടിൽ നിന്ന് ആരും പുറത്തു പോകാതിരുന്ന സാഹചര്യത്തിൽ ഒന്നിലധികം പേരെ എലിമിനേറ്റു ചെയ്യാനുള്ള സാധ്യതയും ഉണ്ടായിരുന്നു.
എന്നാൽ മഞ്ജുവിനെ സേഫ് ആക്കിയത് പ്രേക്ഷകരിൽ പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്.തുടക്കം മുതലേ ഷോ സ്ക്രിപ്റ്റഡ് ആണ് എന്ന ആരോപണം പ്രേക്ഷകർ ഉയർത്തുന്നുണ്ടായിരുന്നു.രജത് കുമാറിനെ ടാര്ഗറ്റ്‌ചെയ്തു മറ്റു മത്സരാർഥികൾ ഗെയിം പ്ലാൻ ചെയ്യുന്നതിനെതിരെ പ്രേക്ഷകരിൽ രോഷം ഉണ്ട്.ബിഗ്‌ബോസ് കഫേ വഴി പ്രേക്ഷകർ അറിയുക്കുന്ന കാര്യങ്ങൾ വീക്കെൻഡ് എപ്പിസോഡുകളിൽ ലാലേട്ടൻ മെമ്പേഴ്സിനോട് ചോദിക്കാത്തതും പ്രേക്ഷകരിൽ സംശയം ഉണ്ടാക്കുന്നുണ്ട് .
ഇതേ ചൊല്ലി ഫാൻസ് ആർമികൾ സോഷ്യൽ മീഡിയ വഴി തമ്മിൽ തള്ളുന്നതും ഒരു പതിവ് കാഴ്ച ആയിമാറുന്നു.ഷോയുടെ വിശ്വാസം ചോദ്യം ചെയുന്ന തരത്തിൽ പ്രേക്ഷകർ പ്രതികരിച്ചു തുടങ്ങി.ഇ തെറ്റിദ്ധാരണകൾ എല്ലാം വരും ആഴ്ചകളിൽ ലാലേട്ടൻ മാറ്റും എന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.പ്രതീക്ഷകൾ തെറ്റിച്ചു മത്സരാർഥികൾ രോഗബാധിതർ ആയി പുറത്തായതും ഷോ യെ കാര്യമായി ബാധിച്ചിട്ടുണ്ട്.ബിഗ്‌ബോസ് ഇനി ഏതെല്ലാം സർപ്രൈസുകൾ ആണ് പ്രേക്ഷകർക്കായി ഒരുക്കി വച്ചിരിക്കുന്നത് എന്നത് കാത്തിരുന്ന് കാണാം.