ലക്ഷങ്ങൾ കടന്ന് ട്വീറ്റുകൾ,​ “സ്റ്റാൻഡ് വിത്ത് വിജയ്”

0
296

തമിഴ് സൂപ്പർതാരം ഇളയ ദളപതി വിജയ്‌‍യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തതിനുപിന്നാലെ സോഷ്യൽ മീ‌ഡിയയിൽ വിജയ് ആരാധകരുടെ രോഷം. നിരവധിപേരാണ് താരത്തിന് പിന്തുണയുമായെത്തിയത്. ട്വിറ്ററില്‍ “വി സ്റ്റാന്‍ഡ് വിത്ത് വിജയ്” ഹാഷ് ടാഗ് ട്രെന്‍ഡിംഗായിമാറിയിരിക്കുന്നു. മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തിലേറെ ട്വീറ്റുകളാണ് We stand with Vijay എന്ന ഹാഷ്‌ടാഗില്‍ ഇതുവരെ ഉണ്ടായിരിക്കുന്നത്. ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ അഞ്ചാമതെത്തിയിരിക്കുകയാണ് “സ്റ്റാൻഡ് വിത്ത് വിജയ്.

താരത്തിനു പിന്തുണയുമായി എം.എൽ.എ പി.വി.അൻവറും ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു. മെർസൽ എന്ന ചിത്രം ദ്രാവിഡ മണ്ണിൽ ബി.ജെ.പിയുടെ വളർച്ചയ്ക്കു തടയിട്ടിട്ടുണ്ടെന്നാണ് ഈ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് അൻവർ പറഞ്ഞു. അൻവറിന്റെ പോസ്റ്റ് പരിഭാഷപ്പെടുത്തിയും,,​ സ്ക്രീൻഷോട്ട് സഹിതം ആരാധകർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നു .

 

വിജയ് നായകനായി പുറത്തുവന്ന ബിഗില്‍ സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതും വീടുകളിലും മറ്റും പരിശോധന നടത്തുന്നതും എന്നാണു വിവരം. അ​ര്‍ദ്ധ​രാ​ത്രി​യി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പ് പരിശോധന ന​ട​ത്തി. അതേസമയം,​ ഇതുസംബന്ധിച്ച് പ്രതിഷേധിക്കുന്ന ആരാധകർ സംയമനം പാലിക്കണമെന്നു വിജയ് ഫാൻസ് അസോസിയേഷൻ വ്യക്തമാക്കി.