ഓസ്കാറിൽ ചരിത്രമെഴുതി കൊറിയൻ ചിത്രം ,വോക്വിൻ ഫീനിക്സ് മികച്ച നടൻ

92 വർഷത്തെ അക്കാഡമി അവാർ‌ഡ് ചരിത്രത്തിൽ ഒരു കൊറിയൻ ചിത്രം ഇത്രയും പുരസ്കാരങ്ങൾ നേടുന്നത് ആദ്യമാണ്. മികച്ച ചിത്രം, മികച്ച അന്താരാഷ്ട്ര ചിത്രം പുരസ്‌കാരങ്ങൾ ഒന്നിച്ച് നേടുന്ന ആദ്യ ചിത്രമെന്ന ഖ്യാതിയും പാരസൈറ്റിന് സ്വന്തം. ഗോൾഡൻ ഗ്ലോബ് അടക്കം പുരസ്കാരങ്ങൾ പാരസൈറ്റ്നേരത്തേനേടിയിരുന്നു.

അതിസമ്പന്നരായ പാർക്ക് കുടുംബത്തിന്റെയും ചേരിവാസികളും ദാരിദ്ര്യത്താൽ എന്തും ചെയ്യാൻ മടിയില്ലാത്തവരുമായ കിം കുടുംബത്തിന്റെയും കഥയാണ് ചിത്രം അതിമനോഹരമായി വരച്ചു കാട്ടുന്നത്.മികച്ച ഛായാഗ്രഹണം, മികച്ച സൗണ്ട് മിക്‌സിംഗ്, മികച്ച വിഷ്വൽ ഇഫക്ട്‌സ് പുരസ്കാരങ്ങൾ നേടി ‘1917″ എന്ന ചിത്രവും പുരസ്കാര നിശയിൽ തിളങ്ങി.

ഫീനിക്സ് മികച്ച നടൻ

ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ‘ജോക്കർ” എന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ വോക്‌വിൻ ഫീനിക്സാണ് മികച്ച നടൻ. സിനിമ ഇറങ്ങിയപ്പോൾ മുതൽ തന്നെ ഫീനിക്സിന് ഒാസ്കാർ പുരസ്കാരം ലഭിക്കുമെന്ന് ആരാധകരും സിനിമ നിരൂപകരും വിലയിരുത്തിയിരുന്നു. ജോക്കറിലെ അഭിനയത്തിന് ഗോൾഡൻ ഗ്ലോബും ബാഫ്റ്റയും അടക്കം പുരസ്കാരങ്ങൾ ഫീനിക്സിന് ലഭിച്ചിരുന്നു.

റെനയ് സെൽവെഗർ മികച്ച നടിക്കുള്ള പുരസ്കാരം നേടി.

അമേരിക്കൻ ഗായികയും നടിയുമായിരുന്ന ജൂ‌ഡി ഗർലാൻഡിന്റെ ജീവിതത്തെ ആസ്പദമാക്കി റൂപർട്ട് ഗോൾഡ് സംവിധാനം ചെയ്ത ‘ജൂഡി: ഒാവർ ദ റെയിൻബോ”യിലെ അത്ഭുത പ്രകടനത്തിന് റെനയ് സെൽവെഗർ മികച്ച നടിക്കുള്ള പുരസ്കാരം നേടി.

മറ്റ് പുരസ്കാരങ്ങൾ

സഹനടൻ: ബ്രാഡ് പിറ്റ് (വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്)

സഹനടി: ലോറ ഡെൻ (മാരേജ് സ്റ്റോറി)
സംഗീത സംവിധാനം: ഹിൽഡർ ഗുഡ്‌നഡോട്ടിർ (ജോക്കർ)​
ഒറിജിനൽ ഗാനം : ലവ് മി എഗൈൻ, ഗായകൻ: എൽട്ടണ്‍ ജോൺ (റോക്കറ്റ്മാൻ)​
ചിത്രസംയോജനം : മൈക്കൽ മക് കസ്‌കർ, ആൻഡ്ര്യു ബക്ലാൻഡ്, (ഫോർഡ് വേഴ്സസ് ഫെരാരി)
ആനിമേഷൻ ചിത്രം: ടോയ് സ്റ്റോറി 4
അവലംബിത തിരക്കഥ: ജോജോ റാബിറ്റ് (തൈക വൈറ്റിറ്റി)
വസ്ത്രാലങ്കാരം: ജാക്വലിൻ ഡുറാൻ (ലിറ്റിൽ വിമൻ)
പ്രൊഡക്‌ഷൻ ഡിസൈൻ: ബാർബറ ലിംഗ് (വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്)
അനിമേഷൻ ഹ്രസ്വചിത്രം: ഹെയർ ലവ്
ലൈവ് ആക്‌ഷൻ ഹ്രസ്വചിത്രം: ദി നെയ്ബേർസ് വിൻഡോ
ഡോക്യുമെന്ററി: അമേരിക്കൻ ഫാക്ടറി
ഡോക്യുമെന്ററി (ഹ്രസ്വ പ്രമേയം) ലേർണിംഗ് ടു സ്‌കേറ്റ്ബോർഡ് ഇൻ എ വാർസോണ്‍
സൗണ്ട് എഡിറ്റിംഗ് : ഡൊണാൾഡ് സിൽവസ്റ്റർ (ഫോർഡ് വേഴ്സസ് ഫെരാരി)
‌മേക്കപ്പ്: കസു ഹിരോ, ആൻ മോർഗൻ, വിവിയൻ ബേക്കർ (ബോംബ്‌ ഷെൽ )

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി.

കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്‌റ്റ് രണ്ട് രാത്രി 12 മുതൽ ഓഗസ്‌റ്റ് മൂന്ന്...

മൂന്ന് കിലോ കഞ്ചാവുമായി നാവായിക്കുളം സ്വദേശി അറസ്റ്റിൽ.

വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ വി. സജീവും സഹപ്രവർത്തകരും ചേർന്ന് ...

ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

ഇളമ്പ റൂറൽ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ആറ്റിങ്ങൽ കൊളാഷ് ചിത്രകല...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!