സര്‍ക്കാര്‍ മുന്നറിയിപ്പ് ലംഘിച്ച് വിദേശികള്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തി.

0
621

തിരുവനന്തപുരം: സര്‍ക്കാര്‍ മുന്നറിയിപ്പ് ലംഘിച്ച് വിദേശികള്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തി. കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ആറ് പേരുടെ സംഘം എത്തിയത്. ഇവരെ തിരിച്ചയച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്ന ഹോട്ടലുകള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.വിദേശികള്‍ ഹോട്ടലുകളില്‍ തന്നെ തങ്ങണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിര്‍ദേശിച്ചു. വിദേശികള്‍ക്ക് ഹോട്ടലുകളില്‍ പൊങ്കാലയിടാമെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ നര്‍ദേശം നല്‍കിയിരുന്നു.