കോവിഡ് 19 സംസ്ഥാനത്ത് സ്ഥിതീകരിച്ച പശ്ചാത്തലത്തിൽ പട്ടണത്തിൽ കൂടുതൽ ജാഗ്രതാ പ്രവർത്തനം നടത്തുന്നതിന്റെ ഭാഗമായി ഗവ.ഹോമിയോ ആശുപത്രിയിലെ കിടത്തി ചികിത്സ നിർത്തിവച്ച് കോവിഡ് ഐസൊലേഷൻ വാർഡ് ആക്കുകയും കൂടാതെ കോളേജ് ഹോസ്റ്റലും, വലിയ കുന്ന് സ്പോർട്ട്സ് ഹോസ്റ്റലും, നഗരസഭ വനിതാ ഹോസ്റ്റലും ഐസൊലേഷൻ വാർഡാക്കി മാറ്റാനുള്ള എല്ലാ നടപടികളും പൂർത്തിയായി. ഏകദേശം 150 ലേറെ ആൾക്കാരെ പാർപ്പിക്കാവുന്ന തരത്തിലാണ് ക്വാറന്റെയിൽ വാർഡുകൾ സജ്ജീകരിച്ചിരിക്കുന്നത്. വലിയകുന്ന് ആശുപത്രിയിൽ കോവിഡ് 19 ന്റെ ലാബ് ടെസ്റ്റുകൾ നടത്താനുള്ള സംവിധാനങ്ങളും ഒരുങ്ങിയിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ എം. പ്രദീപ് അറിയിച്ചു.
വലിയകുന്ന് താലൂക്ക് ഹോസ്പിറ്റല്‍ ലാബ് കോവിഡ് സംശയിക്കുന്ന രോഗികളുടെ ശ്രമ ശേഖരണത്തിനും പ്രാഥമിക പരിശോധനകള്‍ക്കുമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച മുതല്‍ ഇത് പ്രവര്‍ത്തനം ആരംഭിക്കും. നേരത്തെ സംശയമുള്ള രോഗികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ശ്രവം ശേഖരിക്കേണ്ടിയിരുന്നു. ആറ്റിങ്ങലില്‍ തന്നെ സജ്ജീകരണമൊരുക്കുന്നത് രോഗബാധ സംശയിക്കുന്നവര്‍ മറ്റുള്ളവരോട് അടുത്തിടപഴകുന്നത് കൂടുതല്‍ ഒഴിവാക്കുവാന്‍ സഹായിക്കും