കല്ലമ്പലം: ഇന്ത്യ കീഴടങ്ങില്ല നമ്മൾ നിശ്ശബ്ദതരാകില്ല എന്ന മുദ്രവാക്യമുയർത്തി ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡി.വൈ എഫ്.ഐ കല്ലമ്പലം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ അസംബ്ലി ചിറയിൻകീഴ് താലൂക്ക് ഗ്രന്ഥശാല സംഘം കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എസ്. പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി സാദിക്ക് അദ്യക്ഷനായിരുന്നു, എ.എച്ചു. നജീബ്, ജിജു എന്നിവർ സംസാരിച്ചു.