സ്‌കൂൾ പ്രവൃത്തി ദിവസങ്ങളിൽ ജില്ലയിൽ ടിപ്പർ ലോറികൾ ഓടിക്കുന്ന സമയക്രമത്തിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ 10വരെയും വൈകിട്ട് മൂന്ന് മുതൽ 4.30 വരെയും ടിപ്പർ ലോറികൾ ഓടിക്കാൻ പാടില്ല. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ടിപ്പർ, ജെ.സി.ബി ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികളുടെയും ക്വാറി ക്രഷർ ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.