വയോമിത്രം പദ്ധതിയുടെ ഒന്‍പതാമത് വാര്‍ഷികാഘോഷം ബഹു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷനും തിരുവനന്തപുരം നഗരസഭയും സംയുക്തമായി നടപ്പിലാക്കിവരുന്ന വയോമിത്രം പദ്ധതിയുടെ 9-ാം വാര്‍ഷികാഘോഷം 31-01-2020, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ബഹുമാനപ്പെട്ട സഹകരണ- ടൂറിസം- ദേവസ്വംബോര്‍ഡ് വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിലാണ് പ്രസ്തുത ചടങ്ങ് നടക്കുക.

തിരുവനന്തപുരം നഗരസഭാ മേയര്‍ ശ്രീ. കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, വി.എസ്. ശിവകുമാര്‍ എംഎല്‍എ, പ്രശസ്ത സംവിധായകനും നടനുമായ മധുപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആയിരത്തോളം വരുന്ന വയോജനങ്ങളുടെ സാന്നിധ്യവും കലാപരിപാടികളുംകൊണ്ട് അവിസ്മരണീയമാകുന്ന ചടങ്ങില്‍ മാധ്യമപ്രവർത്തകരായ സുഹൃത്തുകളെയും ക്ഷണിക്കുന്നു.

93 നഗരസഭകളിലും വയോമിത്രം പദ്ധതി നിലവിലുണ്ട്. രണ്ടാംഘട്ടമെന്ന നിലയില്‍ ബ്ലോക്കടിസ്ഥാനത്തില്‍ ഗ്രാമങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതിദിനം 2400 വയോജനങ്ങള്‍ക്ക് നല്‍കിയിരുന്ന സേവനം 2020 എത്തുമ്പോള്‍ 16500 ഓളംപേര്‍ക്ക് നല്‍കാനാകുന്നു. 2016ല്‍ പ്രതിമാസം 30000 ഗുണഭേക്താക്കളുണ്ടായിരുന്ന പദ്ധതി 2020ലെത്തുമ്പോളത് മൂന്ന് ലക്ഷമായി കുതിച്ചുയര്‍ന്നിട്ടുണ്ട്. മൊബൈല്‍ ക്ലിനിക്കുകള്‍, നഗരസഭാ വാര്‍ഡടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ വയോജനങ്ങളുടെ വാസസ്ഥലത്തുപോയി 14 ദിവസത്തിലൊരിക്കല്‍ നടത്തുന്ന സൗജന്യ വൈദ്യപരിശോധനയും മരുന്നുവിതരണവും  തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.  വയോമിത്രം പദ്ധതിയിലെ കോര്‍ഡിനേറ്റര്‍മാര്‍, സ്റ്റാഫ് നഴ്സ്, ജെപിഎച്ച്എന്‍ തുടങ്ങിയവരുടെ സ്നേഹസമൃദ്ധമായ പെരുമാറ്റവും പ്രവര്‍ത്തനവും ജീവിതസായാഹ്നത്തോടടുക്കുന്ന വയോജനങ്ങള്‍ക്ക് വലിയ മാനസികോര്‍ജവും പ്രതീക്ഷയുമാണ് നല്‍കുന്നത്. കൂടാതെ വയോജനങ്ങളെക്കുറിച്ച് മതിപ്പുളവാക്കുന്ന ഉടപെടലുകളിലൂടെ സമൂഹത്തെ വയോജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനും കഴിയുന്നവെന്നത് വയോമിത്രം പദ്ധതിയുടെ സുപ്രധാന നേട്ടമാണ്.

Latest

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം,...

മാനവീയം വീഥിയില്‍ യുവാക്കള്‍ തമ്മില്‍ വീണ്ടും സംഘർഷം.

ചെമ്ബഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കു വെട്ടേറ്റു. പുലർച്ചെയുണ്ടായ സംഘർഷത്തില്‍ കഴുത്തിനു ഗുരുതരമായി...

ഒഞ്ചിയം നെല്ലാച്ചേരിയില്‍ ആളൊഴിഞ്ഞ പറമ്ബില്‍ രണ്ട് യുവാക്കളെ മരിച്ച നിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി.

തോട്ടോളി മീത്തല്‍ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് രണ്‍ദീപ് (30) എന്നിവരാണ്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....