തിരുവനന്തപുരം : നഗരത്തിൽ നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തു. പോത്തീസിൽ നിന്നും 2738 kg പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും സൗത്ത് പാർക്ക് ഹോട്ടലിൽ നിന്നും 3000 ഓളം നിരോധിത പ്ലാസ്റ്റിക് ഫുഡ് കണ്ടെയ്നറുകളും പിടികൂടി. ഇവർക്ക് ആദ്യ തവണ പിഴ എന്ന നിലയിൽ പതിനായിരം രൂപ പിഴ ഒടുക്കാൻ നോട്ടീസ് നൽകി. റെയ്ഡിന് തിരുവനന്തപുരം സബ്ഡിവിഷനൽ മജിസ്ട്രേറ്റും ആർഡിഒയുമായ അനുകുമാരി lAS നേതൃത്വം നൽകി. വരുംദിനങ്ങളിൽ ജില്ലയിൽ റെയ്ഡ് ശക്തമാക്കാനാണ് തീരുമാനമെന്ന് ജില്ല കളക്ടർ അറിയിച്ചു.