നെടുമങ്ങാട് കിള്ളിയാർ മിഷന്റെ ഭാഗമായി കിള്ളിയാറിന്റെ ഉത്ഭവസ്ഥാനമായ കരിഞ്ചാത്തി മൂല മുതൽ വഴയില പാലം വരെ 22 കിലോ മീറ്റർ ശുചീകരിക്കു പരിപാടി ഇന്ന്(ഫെബ്രു.14) നടക്കും. കിള്ളിയാറിന്റെ 31 കൈത്തോടുകളും ശുചീകരിക്കും. 30,000ലധികം പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്ന് രാവിലെ എട്ടിന് വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഉദ്ഘാടനത്തിൽ മന്ത്രിമാരുൾപ്പെടെ പ്രമുഖർ പങ്കെടുക്കും. പനവൂർ പഞ്ചായത്തിലെ കരിഞ്ചാത്തി മൂലയിൽ ജലവിഭവ മന്ത്രി കൃഷ്ണൻകുട്ടി, നെടുമങ്ങാട് കല്ലംപാറയിൽ ധനമന്ത്രി ഡോ.ടിഎം.തോമസ് ഐസക്ക്, കരകുളം പഞ്ചായത്തിലെ വഴയിലയിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആനാട് പഞ്ചായത്തിലെ മൂഴിയിൽ കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ, അരുവിക്കര പഞ്ചായത്തിലെ അഴിക്കോട് വനം മന്ത്രി അഡ്വ.കെ.രാജു, കരകുളം കുട്ടപ്പാറയിൽ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എിവർ പങ്കെടുക്കും.