കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.എസ്.ടി.എ) 29-ാം വാർഷിക സമ്മേളനത്തിന് മുന്നോടിയായി കിളിമാനൂർ സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാകദിനാചരണവും പൊതുസമ്മേളനവും നടത്തി. “മതനിരപേക്ഷത, ജനകീയ വിദ്യാഭ്യാസം ബദലാകുന്ന കേരളം’എന്ന മുദ്രാവാക്യമുയർത്തി ആലപ്പുഴയിൽ ഫെബ്രുവരി 7,8,9, 10 തീയതികളിലാണ് സംസ്ഥാന വാർഷിക സമ്മേളനം നടക്കുക. വ്യാഴാഴ്ച വൈകിട്ട് കിളിമാനൂർ മിനി സിവിൽ സ്റ്റേഷന് സമീപം സബ് ജില്ലാ പ്രസിഡന്റ് എം.എസ്. ശശികല പതാകയുയർത്തി. തുടർന്ന് പതാകജാഥയും പൊതു യോഗവും നടന്നു. കിളിമാനൂർ ജംഗ്ഷനിൽ ചേർന്ന യോഗം ജില്ലാ ട്രഷറർ പ്രസാദ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് എം.എസ്. ശശികല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എസ്. ജവാദ്, ജില്ലാ എക്സികുട്ടീവ് അംഗങ്ങളായ എം.എസ്. സുരേഷ് ബാബു, വി.ആർ. സാബു, കെ.വി. വേണുഗോപാൽ, സജിത സി.എസ്, ആർ.കെ. ദിലീപ് കുമാർ, എസ്. മനോജ് എന്നിവർ സംസാരിച്ചു.