ആറ്റിങ്ങൽ: സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ പ്രവർത്തിച്ച് വരുന്ന എല്ലാ ജിംനേഷ്യങ്ങളും, ഫിറ്റ്നസ് സെന്റെറുകളും, യോഗ മെഡിറ്റേഷൻ പരിശീലന കേന്ദ്രങ്ങളും, നൃത്ത സംഗീത പഠനകലാകേന്ദ്രങ്ങളും ഇനി ഒരറിയിപ്പുണ്ടാകും വരെ താൽക്കാലികമായി അടച്ചിടണമെന്ന് ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച സാഹചര്യത്തിലാണ് ഈ കർശന നിർദ്ദേശം. പട്ടണത്തിലെ വ്യാപാരികളും, ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റും, പൊതുജനങ്ങളും നഗരസഭയോട് പൂർണമായും സഹകരിക്കണമെന്ന് നഗരസഭാ ചെയർമാൻ എം. പ്രദീപ് അറിയിച്ചു.