വർക്കല: ‘ജീവനി ‘നമ്മുടെ ആരോഗ്യം നമ്മുടെ കൃഷി പദ്ധതിയുടെ ഭാഗമായി പച്ചക്കറി സ്വയം പര്യാപ്തത എന്ന ലക്ഷ്യവുമായി വർക്കല കൃഷിഭവൻ പ്രദർശനതോട്ടം ഒരുക്കുന്നു. കുരയ്ക്കണ്ണിയിൽ കർഷകനായ നന്ദുവിന്റെ കൃഷിയിടത്തിലാണ് നഗരസഭയിലെ ആദ്യതോട്ടം തയ്യാറാക്കുന്നത്. കൃഷിഭവന്റെ സഹകരണത്തോടെ നൂതനസാങ്കേതികവിദ്യ ഉപയോഗിച്ചാണ് തോട്ടം ഒരുക്കുന്നത്. തരിശായിക്കിടന്ന 50 സെന്റ് സ്ഥലത്ത് വിവിധയിനം പച്ചക്കറികൾ ഉല്പാദിപ്പിക്കും. ജൈവകൃഷിരീതിയാണ് നടത്തുന്നത്. പ്രദർശനതോട്ടം പച്ചക്കറിതൈ നട്ടുകൊണ്ട് അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, വർക്കല കൃഷി അസി ഡയറക്ടർ ബീന, ബോണി, ഫൈസ്, കൗൺസിലർമാരായ ഷിജിമോൾ, ലതികാസത്യൻ, സമദ്, കൃഷി ഫീൽഡ്ഓഫീസർ ബീന, അസി.കൃഷി ഓഫീസർ ബൈജു എന്നിവർ പങ്കെടുത്തു.