ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ചിറയിന്‍കീഴ് റോഡില്‍ വാഹനാപകടം, രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്. ചിറയിന്‍കീഴ് വലിയേലാ സ്വദേശികളായ പ്രദീപ്, രാജേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ കൊടുമണ്‍ മഹാദേവ ക്ഷേത്രത്തിന്റെ ആര്‍ച്ചിന് മുന്നിലാണ് അപകടം. സ്വകാര്യ ബസും എതിര്‍ദിശയില്‍ നിന്നും വന്ന ഡിയോ സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികരായ യുവാക്കള്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇരുവരെയും വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.