ആറ്റിങ്ങൽ:കവലയൂർ എസ്. താണുവൻ ആചാരിയുടെ മരം പറഞ്ഞ കഥ എന്ന കവിതാ സമാഹാര പ്രകാശനം ആറ്റിങ്ങൽ ജയ്ഭാരത് സ്കൂളിൽ നടന്നു.കവി ഏഴാച്ചേരി രാമചന്ദ്രൻ സ്കൂൾ മാനേജിംഗ് ഡയറക്ടർ താഹിറാ ബീഗത്തിന് നൽകി പ്രകാശിപ്പിച്ചു.ഡോ. ഗോപിനാഥൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.കാര്യവട്ടം ശ്രീകണ്ഠൻ നായർ,എം.എം. പുരവൂർ,വിജയൻ പാലാഴി,അവനവഞ്ചേരി രാജു,ഫസിലുദ്ദീൻ,ഷിബു വെട്ടൂർ,ചിറയ്ക്കര സലിംകുമാർ, ജോഷി ബാസു,രാധാമണി,വെമ്പായം ദാസ്,എഫ്.ടി ആഷു,ഐ.വി ശ്രീനി,എം.ടി.വിശ്വതിലകൻ,സാഗർ അബ്ദുൽ ഹക്കിം എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ചു നടന്ന യോഗം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു