വിദ്യാർത്ഥികളിൽ പൊതു വിജ്ഞാനശീലം ഉണ്ടാക്കുന്നതിന്റെ ഭാഗമായി കല്ലൂർ ഗവ.യുപി സ്കൂളിൽ “KNOWLEDGE” എന്ന പേരിൽ ക്വിസ് ക്ലബ് ആരംഭിച്ചു . ഗ്രാന്റ് മാസ്റ്റർ GS പ്രദീപ് ക്വിസ് ക്ലബ്ബ് ഉദ്ഘാടം ചെയ്തു.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബാ ബീഗം GS പ്രദീപിനെ ആദരിച്ചു. പിടിഎ പ്രസിഡന്റ് എം.എ. ഉറൂബ് സ്വാഗതവും ,SMC ചെയർമാൻ ബാലമുരുകൻ അധ്യക്ഷത വഹിച്ചു. HM ശ്രീമതി ഷമീനാബീഗം, മുൻ പഞ്ചായത്തംഗം സലാഹുദീൻ , AJ കോളേജ് NSS പ്രോഗ്രാം ഓഫീസർ ശ്രീമതി. നോഹ, തോന്നയ്ക്കൽ HS PTA പ്രസിഡന്റ് രാജശേഖരൻ നായർ , അൻഷാദ് ജമാൽ എന്നിവർ ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി ഗോപകുമാർ നന്ദി പറഞ്ഞു. കൊയ്ത്തൂർ കോണം വിന്നേഴ്സ് ക്വിസ്സ് ക്ലബ്ബാണ് ക്വിസ്സ് ക്ലബിന്റെ പ്രവർത്തനം നേതൃതം നൽകുന്നത്. കേരളാ പോലീസ്സിന്റെ ബോധവത്കരണ നാടകവും നടന്നു.