സംസ്ഥാന സർക്കാർറിൻറ്റെ കൃതി ഫെസ്റ്റ് 2020 കൊച്ചി മറൈൻ ഡ്രൈവിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി ഇതിൽ കേരളത്തിലെ മുഴുവൻ സഹകരണ സംഘങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു .
ഓരോ സഹകരണ സംഘങ്ങൾക്കും നിശ്ചയിച്ച നൽകിയ തുകയിൽ പുസ്തകങ്ങൾ വാങ്ങി സമീപപ്രദേശത്തുള്ള സ്കൂൾ ലൈബ്രറിയുടെയും കുട്ടികൾക്ക് എത്തിച്ചുകൊടുക്കുന്നതിനായി ആയിരുന്നു ഇ പരുപാടി ആസൂത്രണംചെയ്തിരുന്നത്.ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിലാണ് നൂറോളം പേർ പരുപാടിയിൽപങ്കെടുത്തത്.അസിറ്റന്റ് റെജിസ്ട്രാറ് ശ്രീ S പ്രഭിത്ത് ഇതിനു നേതൃത്വം നൽകി. ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയൻ അനുവദിക്കപ്പെട്ട മൂന്നു ലക്ഷം രൂപയ്ക്കാണ് പുസ്തകങ്ങൾ വാങ്ങിയത്.ഇതിൽ വിളയിൽ റസിഡൻസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുസ്തകങ്ങൾ
റസിഡൻസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻറ് ശ്രീ ഉണ്ണി ആറ്റിങ്ങൽലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് താലൂക്ക് അസിസ്റ്റൻറ് രജിസ്ട്രാർ ശ്രീ പ്രഭിത്ത് ആറ്റിങ്ങൽ ഗേൾസ് സ്കൂളിലെ വിദ്യാർഥികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഭരണസമിതി അംഗങ്ങളും,സ്രെക്രെട്ടറി ശ്രീമതി ലതയും,ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂൾ അധ്യാപികയായ ശ്രീമതി സുജയും പങ്കെടുത്തു.