ചാങ്ങാട്ട് ശ്രീ ഭഗവതി മഹാക്ഷേത്രം സാംസ്കാരിക സമ്മേളനം അടൂർ പ്രകാശ് എം.പി ഉത്‌ഘാടനം ചെയ്‌തു

ചാങ്ങാട്ട്  ശ്രീ ഭഗവതി മഹാക്ഷേത്രം സാംസ്കാരിക സമ്മേളനവും അവാർഡ് വിതരണവും അഡ്വക്കേറ്റ് അടൂർ പ്രകാശ് എം.പി ഉത്‌ഘാടനം ചെയ്‌തു.ചാങ്ങാട്ട്  ശ്രീ ഭഗവതി ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി  Dr.കെ പീതാംബരൻ പിള്ള അധ്യക്ഷനായ ചടങ്ങിൽ ട്രസ്റ്റ്  പ്രസിഡന്റ് ശ്രീ രാമചന്ദ്രൻ പിള്ള വിശിഷ്ട അതിഥികൾക് സ്വാഗതമർപ്പിച്ചു.തുടർന്ന് ട്രസ്റ്റ് സെക്രട്ടറി ശ്രീ മുകേഷ് എം എൽ സംഘത്തിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

സമൂഹത്തിന്റെ നാനാ തുറകളിലെ പ്രവർത്തന മികവിൽ അംഗീകാരം ലഭിച്ചവരെ ആദരിക്കുകയും പുരസ്‌കാരങ്ങൾ വിതരണം ചെയുകയും ചെയ്തു.ഇ വർഷത്തെ ചാങ്ങാട്ട് ‘അമ്മ പുരസ്‌കാരം യശ്ശശരീരനായ കഥകളി ആചാര്യൻ പദ്മഭൂഷൺ മടവൂർ വാസുദേവൻ നായർക്ക് വേണ്ടി അദ്ദേഹത്തിന്റെ സഹധർമിണി ഏറ്റുവാങ്ങി.തുടർന്ന് ദളിത് സാഹിത്യ അക്കാദമിയുടെ പൊതു പ്രവർത്തകനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ അഡ്വക്കേറ്റ് പി ആർ രാജീവിനും മികച്ച പാലിയേറ്റീവ് കെയർ സ്റ്റാഫ് പുരസ്കാര അർഹയായ കരവാരം പി എച്ച് സി യിലെ നഴ്സിംഗ് സ്റ്റാഫ് ശ്രീമതി അമ്പിളിക്കും അഞ്ഞൂറിൽ പരം പുസ്തകങ്ങൾ വായിച്ച് വായന കുറിപ്പ് തയ്യാറാക്കിനിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ തോട്ടയ്ക്കാട് ഗവൺമെൻറ് എൽപി സ്കൂൾ വിദ്യാർഥി ശ്രീ അമലിനെ യും പുരസ്കാരം നൽകി ആദരിച്ചു.

പ്രസ്‌തുത പരിപാടിയിൽ  Dr.ജയകുമാർ,എസ് സുരേഷ് കുമാർ( വൈസ് പ്രസിഡൻറ് കരവാരം ഗ്രാമപഞ്ചായത്ത്) സുനി പ്രസാദ്, പി കൊച്ചനിയൻ ,ഡോക്ടർ പി ജെ നഹാസ്,സുരേഷ് കുമാർ, പി ജയേഷ് ,ഭുവനേന്ദ്രൻ നായർ,അനൂപ് എസ് ആർ,അഭിലാഷ് പി എന്നിവർ സന്നിഹിതരായി.

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി.

കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്‌റ്റ് രണ്ട് രാത്രി 12 മുതൽ ഓഗസ്‌റ്റ് മൂന്ന്...

മൂന്ന് കിലോ കഞ്ചാവുമായി നാവായിക്കുളം സ്വദേശി അറസ്റ്റിൽ.

വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ വി. സജീവും സഹപ്രവർത്തകരും ചേർന്ന് ...

ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

ഇളമ്പ റൂറൽ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ആറ്റിങ്ങൽ കൊളാഷ് ചിത്രകല...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!