വർക്കലയിൽ പൂവാല ശല്യം എന്ന് പരാതി.

വർക്കല: ഇടവ ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് ബൈക്കിൽ എത്തുന്ന സംഘം വിദ്യാർഥിനികളെ ശല്യം ചെയ്യുകയും ബലാൽക്കാരമായി ബൈക്കിൽ കയറ്റി കൊണ്ടുപോകാൻ ശ്രമം നടത്തുന്നതായും പരാതി. രാവിലെയും വൈകുന്നേരവുമാണ് ഇവരുടെ ശല്യം രൂക്ഷമാകുന്നത്. നിരവധി തവണ രക്ഷിതാക്കൾ അയിരൂർ പൊലീസിനെയും അതാത് സ്കൂൾ അധികൃതരെയും വിവരം അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും രക്ഷിതാക്കൾ പറയുന്നു. ഇടവ വെറ്റക്കട സ്കൂൾ, ഇടവ മുസ്ലിം ഹൈ സ്കൂൾ, വെൺകുളം സ്കൂൾ, കാപ്പിൽ ഹൈസ്കൂൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഹൈടെക് പൂവാലന്മാർ പെൺകുട്ടികളെ ശല്യം ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുൻപ് വെറ്റക്കട സ്കൂളിലെത്തിയ വിദ്യാർത്ഥിയെ ബൈക്കിലെത്തിയ ഒരു യുവാവ് കുട്ടിയുടെ കയ്യിൽ പിടിച്ച് തട്ടിക്കൊണ്ടു പോകാനും ശ്രമം നടന്നു. രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഇയാളെ വിട്ടയച്ചു. കുട്ടി മാനസികമായ സംഘർഷത്തെ തുടർന്ന് ഇപ്പോൾ സ്കൂളിൽ പോലും പോകുന്നില്ല. ഇവിടെനിന്നും ടി. സി വാങ്ങി മറ്റൊരിടത്തേക്ക് പോകാനാണ് കുട്ടിയുടെ മാതാപിതാക്കളുടെ തീരുമാനം. കസ്റ്റഡിയിലെടുത്ത യുവാവ് ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും വർക്കലയിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ ആണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾ ലഹരിക്ക് അടിമയാണെന്നും പെൺകുട്ടികളെ വശീകരിച്ച് അനാശാസ്യ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിൽ പ്രധാന കണ്ണിയാണെന്നും സൂചനയുണ്ട്. ഇയാളുടെ പിന്നിൽ വൺ റാക്കറ്റ് പ്രവർത്തിക്കുന്നതായും വിവരമുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതോടെ മറ്റു രക്ഷിതാക്കളും ഭയത്തിലാണ്. പലരും കുട്ടികളെ രാവിലെയും വൈകുന്നേരവും ഒപ്പം കൂടെ കൂട്ടിയാണ് സ്കൂളിൽ എത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും . ആഡംബര ബൈക്കുകളിലാണ് പൂവാലസംഘം സ്കൂളിന് മുന്നിൽ എത്തുന്നത്. പൊലീസും സ്കൂൾ അധികൃതരും നിസഹായരായി മാറി നിൽക്കുന്നതായും ആക്ഷേപമുണ്ട്

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

ഉപതിരഞ്ഞെടുപ്പ് :സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് നിയോജക മണ്ഡലം, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളി...

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം

ഡ്രോൺ വളപ്രയോഗം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു രാജ്...

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!