കല്ലമ്പലം :ചങ്ങാട്ട് ശ്രീ ഭഗവതി മഹാക്ഷേത്രം കുംഭ ഭരണി മഹോത്സവം കൊടിയേറി.ഫെബ്രുവരി 23 നു ക്ഷേത്ര തന്ത്രി അരയാൽ കീഴില്ലത്തു ബ്രഹ്മശ്രീ കേശവൻ നമ്പൂതിരി ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ജയമോഹൻ പണ്ടാരത്തിൽ എന്നിവരുന്ടെ മുഖ്യ കാർമികത്വത്തിൽ തൃക്കൊടിയേറി.
ക്ഷേത്രം രക്ഷാധികാരി Dr.K പീതാംബരൻ പിള്ള,ക്ഷേത്ര ഭരണ കമ്മിറ്റി പ്രസിഡന്റ് രാമചന്ദ്രൻ പിള്ള, സെക്രട്ടറി മുകേഷ് M.L എന്നിവരുടെയും നിരവധി ഭക്തജങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ത്രികോടിയേറ്റം.
ഉത്സവാഘോഷത്തിനോടൊപ്പം സാമൂഹിക പ്രതിബദ്ധതയും എന്ന തലക്കെട്ട് വളരെ അധികം ശ്രെധേയമാണ് ,സംപൂര്ണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നു ക്ഷേത്ര ഭരണ കമ്മിറ്റി.ഉത്സവ വേളയിൽ എത്തുന്ന ഭക്തജനങ്ങൾ പൂർണമായും പ്ലാസ്റ്റിക് ഒഴിവാക്കുക,ക്ഷത്രത്തിൽ സമർപ്പിക്കുന്ന പൂജ സാമഗ്രികൾക് തികച്ചും തുണിസഞ്ചികൾ ഉപയോഗിക്കുക എന്നിങ്ങനെ പ്ലാസ്റ്റിക് നിർമിത വസ്തുക്കൾ ഒഴിവാക്കി പ്രകൃതിയെ ഭക്തി സാന്ദ്രമാക്കുക എന്നതാണ് ലക്‌ഷ്യം.
ക്ഷേത്രആചാരങ്ങൾക്കൊപ്പം അനുഷ്ടാനകലകൾക്കും ആധുനിക കലാപരിപാടികൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ വർഷത്തെ ഉത്സവാഘോഷ പരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.