തിരുവനന്തപുരം; തലസ്ഥാനത്തെ എംഎൽഎ ഹോസ്റ്റൽ കോമ്പൗണ്ടിൽ നിന്നും ബുധനാഴ്ച മൂന്ന് കൊക്കുകളെ ചത്ത നിലയിൽ കണ്ടെത്തിയത് പക്ഷിപ്പനി കാരണമല്ലെന്ന് ജില്ല കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു . സംസ്ഥാനത്ത് കോഴിക്കോട് അടക്കം പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് റിപ്പോർട്ട് ലഭിച്ചത്. അവിടെ നിന്നും ചത്ത നിലയിൽ കണ്ടെത്തിയ കൊക്കുകൾ ഉണങ്ങി ദ്രവിച്ച നിലയിലായിരുന്നു. രണ്ട് കൊക്കുകളുടെ കാലുകളിൽ നൂൽ ചുറ്റിയ നിലയിലുമാണ് കാണപ്പെട്ടത്. അത് കാരണം ദിവസങ്ങൾക്ക് മുൻപ് മരത്തിന്റെ മുകളിൽ ഇരുന്ന് ചത്തതാകാമെന്നാണ് ജില്ലാ ചീഫ് വെറ്റിനറി ഓഫീസർ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ജില്ലയിൽ പക്ഷിപ്പനിയുടെ ആശങ്കയില്ലെന്നും എല്ലാതരത്തിലുമുള്ള മുൻ കരുതലും, ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുള്ളതായും കളക്ടർ അറിയിച്ചു