വെഞ്ഞാറമൂട്: ബ്രൈറ്റ് റൂറൽ കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അനിൽകുമാർ മെമ്മോറിയൽ അഖില കേരള ഖോ – ഖോ ടൂർണമെന്റ് ഫെബ്രുവരി 1, 2 തീയതികളിൽ പിരപ്പൻകോട് വൊക്കേഷണർ ഹയർസെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ നടക്കും. 1ന് രാവിലെ 10ന് ജില്ലാ ഖോ – ഖോ താരങ്ങളുടെ കുടുംബ സംഗമം ‘കളിമുറ്റം”, വൈകിട്ട് 3 ന് പ്രാഥമിക മത്സരങ്ങൾ, 4.30 ന് വനിതാ വിഭാഗം പ്രദർശന മത്സരം. 2ന് വൈകിട്ട് 3 ന് ഉദ്ഘാടന സമ്മേളനം മുൻ ഇന്ത്യൻ വോളിബാൾ താരം അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്യും. മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുജാത അദ്ധ്യക്ഷയാകും. അഡ്വ. എ.എ. റഹിം, വൈ.വി. ശോഭാകുമാർ, അഡ്വ.എസ്.എം. റാസി, ജി.കലാകുമാരി, ജെ.എസ് അനില, ബിജു കൃഷ്ണൻ, മഹീന്ദ്രൻ, എസ്.എസ്. സുധീർ, ജി.വിദ്യാധരൻ പിള്ള, എം.എൻ.സി ബോസ്, വിഭു പിരപ്പൻകോട്, ഡോ. ശുഭ, എൽ.ഷീല, കെ.സുരേഷ് കുമാർ, എം.നിസാമുദീൻ, മിൽമിറ്റ്, അഭിലാഷ് എന്നിവർ പങ്കെടുക്കും. 4 ന് മത്സര തുടർച്ച. തുടർന്ന് സമ്മാന വിതരണം മുൻ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. ബി.ബാലചന്ദ്രൻ നിർവഹിക്കും. പി.രാജു സ്വാഗതവും എൻ.രാമചന്ദ്രൻ നായർ നന്ദിയും പറയും.