വർക്കല:തെരുവിൽ അലയുന്നവർക്കും നാടിന് കാവൽ നിൽക്കുന്ന പൊലീസുകാർക്കും നടയറ ഹെൽപ്പ് ലൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ്.എൻ കാറ്ററിംഗ് ,റോമാൻസ് കാറ്ററിംഗ്, ഹൈൽമാൾ സൂപ്പർ മാർക്കറ്റ് എന്നിവരുടെ സഹകരണത്തോടെ ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്ത് തുടങ്ങി.ഹെൽപ്പ് ലൈൻ കൂട്ടായ്മയുടെ പ്രവർത്തകരായ സജീവ്,സാദിഖ് ,ഷാജിബ്, സാബു,ഫിറോസ് ,നസീർ ,അബ്ദുൾനൂർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.വർക്കല പൊലീസ് സ്റ്റേഷനിൽ ഇരുനൂറോളം ഭക്ഷണ പൊതികളാണ് എത്തിച്ചത്.വിതരണത്തിന്റെ ഉദ്ഘാടനം വർക്കല എസ്.എച്ച്.ഒ ഗോപകുമാർ നിർവഹിച്ചു.വർക്കല പൊലീസ് സ്റ്റേഷൻ വിവിധ സംഘടനകൾ സ്റ്റേഷനിൽ എത്തിക്കുന്ന ഭക്ഷണ പൊതികൾ ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർ ജയപ്രസാദിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിൽ അനാഥരായി കിടക്കുന്നവർക്ക് ഭക്ഷണ പൊതിയും കുടിവെളളവും സൗജജന്യമായി എത്തിച്ച് വരുന്നു.ഭക്ഷണവും കുടിവെളളവും സൗജന്യമായി എത്തിക്കാൻ താത്പര്യമുളളവർ വർക്കല പൊലീസ് സ്റ്റേഷനിൽ ഒരുക്കിയിട്ടുളള സ്നേഹ സ്പർശം കൗണ്ടറിൽ ഏൽപ്പിക്കാവുന്നതാണ് .ഭക്ഷണവും കുടിവെളളവും ആവശ്യമായിട്ടുളളവർ ഉച്ചയ്ക്ക് 12ന് കൗണ്ടറിൽ എത്തിയാൽ ലഭിക്കും.ഫോൺ 04702602333.