കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവതും നാളെ തിരുവനന്തപുരത്തെത്തും. ഭാരതീയവിചാരകേന്ദ്രം ഡയറക്ടറും ആർ.എസ്.എസ് സൈദ്ധാന്തികനുമായിരുന്ന പി. പരമേശ്വരന്റെ അനുസ്മരണ ചടങ്ങിലാണ് ഇരുവരും പങ്കെടുക്കുന്നത്.കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ വൈകിട്ട് 5.30 ന് നടക്കുന്ന സമ്മേളനത്തിൽ കേരള കലാമണ്ഡലം മുൻ ചെയർമാൻ ഡോ.വി. ആർ. പ്രബോധചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. സ്വാമി സദ്ഭവാനന്ദ (ശ്രീരാമകൃഷ്ണാശ്രമം), സ്വാമി വിവിക്താനന്ദ (ചിന്മയമിഷൻ), സ്വാമി വിശാലാനന്ദ (ശിവഗിരിമഠം), സ്വാമി അമൃത സ്വരൂപാനന്ദ (അമൃതാനന്ദമയീ മഠം), ശ്രീ എം (സദ്‌സംഗ് ഫൗണ്ടേഷൻ), സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി (ശാന്തിഗിരി ആശ്രമം), ബാലകൃഷ്ണൻ (കന്യാകുമാരി വിവേകാനന്ദ കേന്ദ്രം), മുൻ പ്രതിരോധ സെക്രട്ടറി ജി.മോഹൻ കുമാർ, ഒ.രാജഗോപാൽ എം.എൽ.എ, പി. നാരായണകുറുപ്പ്, ജോർജ്ജ് ഓണക്കൂർ, ആർ.സഞ്ജയൻ എന്നിവർ സംസാരിക്കും.