ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നിന്നും കൊവിഡ് 19 ബാധിച്ച രണ്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി എന്ന രീതിയിൽ ജനങ്ങളിൽ ഭീതി ഉളവാക്കുന്ന ഒരു വോയ്സ് മെസേജ് വാട്ട്സ്ആപ്പിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ ഇത് വ്യാജവാർത്തയാണെന്നും, കഠിനമായ പനി ബാധിച്ച ചിലരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്കു വിട്ടിട്ടുണ്ടെന്നും എന്നാൽ ആർക്കും കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്നും, ഈ വോയ്സ് മെസേജിൻ്റെ ഉറവിടം കണ്ടെത്തണമെന്നും, നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സൈബർ സെല്ലിൽ പരാതി നൽകിയതായും ആശുപത്രി സൂപ്രണ്ട് ജസ്റ്റിൻ രാജ് പറഞ്ഞു.