കാലാവധി കഴിഞ്ഞു ഒരു വർഷത്തിൽ കൂടുതലായതും എന്നാൽ അഞ്ചുവർഷം ആകാത്തതും ആയ ഡ്രൈവിംഗ് ലൈസൻസുകൾ 31- 3 -2020 വരെ ഡ്രൈവിംഗ് ടെസ്റ്റ് ഒഴിവാക്കി പുതുക്കി നൽകുന്നതാണ്. വിദേശരാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും കഴിയുന്ന കേരള സംസ്ഥാനത്തിലെ പൗരൻമാർക്ക് ഈ കാലയളവിനുള്ളിൽ നേരിട്ട് പുതുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് ഇത്തരം ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കാനുള്ള അപേക്ഷയോടൊപ്പം അവർ കഴിയുന്ന വിദേശ രാജ്യത്തിൽ അഥവാ സംസ്ഥാനത്തിൽ നിന്നും നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കാഴ്ച പരിശോധന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷകർ അധികാരപ്പെടുത്തിയ ആൾക്ക് ഹാജരാക്കാൻ വന്നതാണ്.പരിശോധന സർട്ടിഫിക്കറ്റുകൾ നിഷ്കർഷിച്ചിരിക്കുന്ന ഫോറത്തിൽ തന്നെ സമർപ്പിക്കേണ്ടതാണ് ഇളവുകൾ 31 -3 -2020 വരെ മാത്രം പ്രാബല്യത്തിൽ ഉണ്ടാകുകയുള്ളൂഎന്ന് ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.