വർക്കല: ‘ജീവനി ‘ നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ കോളേജ് ഒഫ് നഴ്സിംഗും വർക്കല കൃഷിഭവനും സംയുക്തമായി കോളേജ് കാമ്പസിൽ ഒരുക്കിയ ജൈവ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം പച്ചക്കറി തൈ നട്ടുകൊണ്ട് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നിർവ്വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡി.ശാന്തകുമാരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.സജി, അസി. കൃഷി ഡയറക്ടർ ബീനാബോണിഫേസ്,കൃഷിഓഫീസർ ബീന,അസി.കൃഷി ഓഫീസർ ബൈജുഗോപാൽ എന്നിവർ സംബന്ധിച്ചു.