വർക്കലയിൽ റെയിൽവേ ട്രാക്കിനു സമീപം തീപ്പിടിത്തം വൻ അപകടം ഒഴിവായി.

വർക്കല: തീവണ്ടി കടന്നുപോകുന്ന സമയത്ത് വർക്കലയിൽ റെയിൽവേ ട്രാക്കിനു സമീപം തീപ്പിടിത്തം. മട്ടിൻമൂട് ജങ്ഷനു സമീപം റെയിൽവേ ട്രാക്കിനു സമീപത്തെ പുൽക്കാടിനും ചപ്പുചവറുകൾക്കുമാണ് തീപിടിച്ചത്. സമീപത്തെ അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ പെട്ടെന്നെത്തി തീകെടുത്തി അപകടമൊഴിവാക്കാനായി.
ചൊവ്വാഴ്ച രാത്രി 12.45-ഓടെ എസ്.ആർ. തിയേറ്ററിന് എതിർവശത്തെ പെട്ടിക്കടകൾക്ക് പിന്നിലായാണ് തീ കണ്ടത്. വർക്കല അഗ്നിരക്ഷാനിലയത്തിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫീസർ ഉണ്ണികൃഷ്ണനാണ് തീ പടരുന്നത് കണ്ടത്. ഉടൻ സേനാംഗങ്ങളെ അറിയിക്കുകയും വാഹനവുമായി സ്ഥലത്തെത്തി തീ കെടുത്തുകയായിരുന്നു.
തീപ്പിടിത്തമുണ്ടായ സമയം ഇതുവഴി തീവണ്ടി കടന്നുപോയിരുന്നു. ട്രാക്കിനു തൊട്ടടുത്തേക്ക് എത്തുന്നതിനു മുമ്പ് തീകെടുത്തിയതിനാൽ വലിയ അപകടമാണ് ഒഴിവായത്

Latest

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ‌പ്രതിയുടേതെന്ന് കരുതുന്ന മൃതദേഹം റെയിൽവേ ട്രാക്കിൽ.

ഉളിയക്കോവിലില്‍ വിദ്യാർ‌ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു, കൊല്ലം ഫാത്തിമ മാതാ കോളേജിലെ...

ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു.

ആറ്റിങ്ങൽ: ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. ആറ്റിങ്ങൽ കടുവയിൽ...

ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി: പ്രാദേശിക അവധി പ്രഖ്യാപിച്ചു

ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി പ്രധാന ഉത്സവദിവസമായ ഏപ്രില്‍...

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാമം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!