കൊറോണ വൈറസ് വ്യാപനത്തിന്റെ സാദ്ധ്യതയും വേഗതയും കുറയ്‌ക്കുന്നതിനായി ആരോഗ്യ വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷന്റെ സഹകരണത്തോടെ നടത്തുന്ന ‘ബ്രേക്ക് ദി ചെയിൻ’ കാമ്പയിൻ ഏറ്റെടുത്ത് വെഞ്ഞാറമൂട് ജനമൈത്രി പൊലീസ്.വിവിധ ആവശ്യങ്ങൾക്ക് സ്‌റ്റേഷനിൽ എത്തുന്നവർക്ക് കൈകഴുകി അകത്തു പ്രവേശിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയും,മാസ്കുകൾ വിതരണം ചെയ്‌തും മാർഗ നിദ്ദേശങ്ങൾ നൽകിയുമാണ് പൊലീസ് കാമ്പയിന് പിന്തുണയുമായി രംഗത്തെത്തിയത്.സ്റ്റേഷൻ കവാടത്തിൽ ഹാൻഡ് വാഷ്,സോപ്പ്,ശുദ്ധജലം എന്നിവ സജ്ജീകരിച്ചു.സ്റ്റേഷൻ അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ കാമ്പയിന്റെ ഉദ്ഘാടനം സബ് ഇൻസ്‌പെക്ടർ പുരുഷോത്തമൻ നായർ നിർവഹിച്ചു.ജനമൈത്രി പൊലീസ് കോ-ഓഡിനേറ്റർ ഷെരീർവെഞ്ഞാറമൂട്,എ.എസ്.ഐമാരായ ഷറഫുദ്ദീൻ,താജു,ഷാജു,ശശിധരൻ,സുധീർ ഖാൻ,പ്രീതി,സിവിൽ പൊലീസ് ഓഫീസർമാരായ ബിനു,ഷിബു,ബൈജു തുടങ്ങിയവർ പങ്കെടുത്തു.