കൊറോണ പ്രതിരോധ മുന്നൊരുക്കങ്ങളുമായി മുദാക്കല്‍ ഗ്രാമപഞ്ചായത്ത്

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തു തലത്തില്‍ ജനപ്രതിനിധികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി പഞ്ചായത്ത്    തലജാഗ്രതാ ടീം രൂപീകരിച്ചു. വാര്‍ഡുതലത്തില്‍ വാര്‍ഡുമെമ്പറുടെ നേതൃത്വത്തില്‍ ആശാപ്രവര്‍ത്തകര്‍, അംഗനവാടിപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തികൊണ്ട് വാര്‍ഡുതല ജാഗ്രതാ ടീം രൂപീകരിച്ച് വീടുകളില്‍ നോട്ടീസ് എത്തിച്ചുകൊണ്ട് ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നുൂ. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിന്‍റെ എല്ലാ ഭാഗത്തും മൈക്ക് അ നൌണ്‍സ്മെന്‍റിലൂടെ ജനങ്ങള്‍ക്ക് ബോധവത്ക്കരണം നടത്തുന്നു. പഞ്ചായത്തിലും എല്ലാ ഘടക സ്ഥാപനങ്ങളിലും ബ്രേക്ക് ദ ചെയില്‍ ഭാഗമായി കൈകഴുകുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സന്നദധ സംഘടനകള്‍ , റസിഡന്‍ഷ്യല്‍ അസോസിയേഷന്‍, ക്ലബുകള്‍ എന്നിവരുടെ സഹായത്തോടെ    പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൈകഴുകല്‍ സംവിധാനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. എല്ലാ റേഷന്‍കടകളിലും മാവേലി സ്റ്റോറുകളിലും മറ്റ് കടകളിലും കൈകഴുകല്‍ സംവിധാനം തുടരുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാസ്കുള്‍ ഏര്‍പ്പെടുത്തി. ചില കടകളില്‍ അവശ്യ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് പഞ്ചായത്തിന്‍റെ ശ്രദ്ധയില്‍ പ്പെട്ടതിനെതുടര്‍ന്ന് വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍വീട്ടിനുപുറത്തുപോയി സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും വീടുകളില്‍നിരീക്ഷണത്തില്‍  കഴിയുന്നവര്‍ക്കും വീടുകളില്‍ ആവശ്യാനുസരണം സാധനങ്ങള്‍ എത്തിക്കാന്‍ സന്നദ്ധതയുള്ള വ്യാപാരികളുടെ ലിസ്റ്റ് മെമ്പര്‍മാരുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്.   വീടുകളില്‍ കഴിയുന്നവര്‍ക്ക് ആഹാരം, മരുന്ന് മറ്റ് അത്യാവശ്യ സാധനങ്ങള്‍ എത്തിക്കേണ്ട സാഹചര്യങ്ങളില്‍ അതിനുതകുന്ന രീതിയില്‍ ബൈക്ക് വോളന്‍റീയേഴ്സ് ടീം രൂപീകരിച്ചു. കിടപ്പു  രോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ മരുന്നുകള്‍ വീട്ടിലെത്തിക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തി. കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പി.എച്ച്.സിയുടെ സമയം  6 മണിവരെ നീട്ടുന്നതിനുവേണ്ടി സ്റ്റാഫ് നഴ്സിനേയും ഫാര്‍മസിസ്റ്റിനേയും നിയമിക്കുന്നതിനു തീരുമാനിച്ചു. ആരേഗ്യമേഖലയില്‍  സേവനസമയം ദീര്‍ഘിപ്പിക്കുന്നതിലേയ്ക്കുവേണ്ടി പി.എച്ച്.സി ല്‍ ജോലിചെയ്യുന്ന  ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്ന സ്റ്റാഫുകള്‍ ക്കുവേണ്ടി പഞ്ചായത്തിനു സമീപം താമസ സൌകര്യം ഏര്‍പ്പെടുത്തി യിട്ടുണ്ട്.

Latest

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു

വിതുര തൊളിക്കോട് അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു....

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ വട്ടപ്ലാമൂട് ...

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി ...

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....