കല്ലമ്പലം: വർക്കല അകത്തുമുറിക്കു സമീപം വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം കപ്പാംവിള മുട്ടിയറ അനീഷ് ഭവനിൽ ശശിധരന്റെ ഭാര്യ സുലതകുമാരി (56) ആണ് മരിച്ചത്. പാല് വാങ്ങാനും മറ്റും എന്നും രാവിലെ വീട്ടിൽ നിന്നും പുറത്തുപോകുന്ന ഇവർ പതിവുപോലെ ഇന്നും രാവിലെ ആറുമണിയോടെ വീട്ടിൽ നിന്നും പുറത്തുപോയിട്ട് എട്ടു മണിയായിട്ടും തിരികെ വരാതിരുന്നതിനെതുടർന്ന് അന്വേഷണം നടത്തുന്നതിനിടയിൽ ട്രെയിൻ തട്ടി മരിച്ച സംഭവം സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞ് ബന്ധുക്കൾ സ്ഥലത്തെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വർക്കല താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം വിദേശത്തുള്ള മകൻ നാളെ എത്തുന്നതോടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും. മക്കൾ : അനീഷ്, അനൂബ്. മരുമകൾ : ബിൻസി.