വനിതാകമ്മീഷനും നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ദേശീയ നിയമബോധന പരിപാടി ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.പി.ഷീബ അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജി.എസ്.ആർ.എം ആമുഖ പ്രഭാഷണവും ‘സ്ത്രീകളും ഇന്ത്യൻ ഭരണഘടനയും’ എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ.സുപ്രിയ ദേവയാനി മുഖ്യപ്രഭാഷണവും നടത്തി.റിട്ട.ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ്,സൈബർ സെൽ എസ്.ഐ അനിൽകുമാർ, സൈബർ വിദഗ്ദ്ധരായ ഹരിമോൻ,അഥിൻ എന്നിവർ വിവിധ വിഷയങ്ങളിൽ സെമിനാർ അവതരിപ്പിച്ചു.സമാപന സമ്മേളനം ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ പ്രൊഫ.വി.എസ്.ലീ ഉദ്ഘാടനം ചെയ്തു.അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തംഗം പ്രവീൺചന്ദ്ര, ഡോ.സ്മിത, ഡോ.സംഗീത, ഡോ.റീത്താരവി, ഡോ.വിജി തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാനത്തെ വിവിധ കോളേജുകളിൽ നിന്നുളള 37 പ്രതിനിധികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു