കോവിഡ് 19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം

0
280

കൊറോണ വെെറസ് (കോവിഡ് 19)​ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം നൽകുമെന്ന് കേന്ദ്രം അറിയിച്ചു. കൊറോണ രോഗബാധയെ പ്രഖ്യാപിത ദുരന്തം എന്ന നിലയ്ക്കാണ് കാണുക. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ടിൽ നിന്ന് ചികിത്സയ്ക്ക് സഹായവും നൽകും. കൊറോണ ബാധിതരുടെ ചികിത്സാചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു