ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് തുടക്കമായി

തിരുവനന്തപുരം: ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് തുടക്കമായി. പത്തിന് രാത്രി കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും. ഈ മാസം 9നാണ് ആറ്റുകാല്‍ പൊങ്കാല. പതിവു പൂജകള്‍ക്ക് ശേഷം ഇന്ന് രാവിലെ 9.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ഉത്സവത്തിന് തുടക്കമായി.

തുടര്‍ന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് അടയ്ക്കുന്ന നട വൈകിട്ട് 5ന് വീണ്ടും തുറക്കും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. കലാപരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് 6.30ന് ചലച്ചിത്ര താരം അനു സിത്താര നിര്‍വഹിക്കും.അംബ, അംബിക, അംബാലിക, തുടങ്ങി മൂന്ന് വേദികളിലായാണ് കലാപരിപാടികള്‍. ആറ്റുകാല്‍ അംബാ പുരസ്‌കാരം ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും.എല്ലാ ദിവസവും തോറ്റം പാട്ടുണ്ടാകും. ഈ വര്‍ഷം ഹരിത പൊങ്കാലയാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ. മേഖലയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉത്സവത്തോടനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുളളത്. ഇന്ന് മുതല്‍ 8 വരെ മാത്രം 760 പൊലീസുകാരെ സുരക്ഷാ ചുമതലകള്‍ക്കു നിയോഗിക്കും.പൊങ്കാല ദിവസം 3500 പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ടാകും. 2000 വനിതാ പൊലീസുകാരാണ് ക്ഷേത്രത്തിലെയും പരിസരത്തെയും സുരക്ഷാ ചുമതല നിര്‍വഹിക്കുക. സിസിടിവി ക്യാമറകള്‍ക്ക് പുറമെ ഡ്രോണില്‍ ഘടിപ്പിച്ച ക്യാമറകള്‍ വഴിയും നിരീക്ഷണമുണ്ടാകും. അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ ടീമിന്റെ സേവനമുണ്ടാകും. ആംബുലന്‍സുകളും അഗ്നിശമന സേന വിഭാഗവും ക്ഷേത്ര പരിസരത്തുണ്ടാകും. മുന്നൂറിലധികം ബസുകളാണ് ഇത്തവണ സര്‍വീസ് നടത്തുക. ഒമ്പത് പ്രത്യേക ട്രെയിന്‍ സര്‍വീസുകളും കൂടുതല്‍ സ്റ്റോപ്പുകളും പൊങ്കാല ദിവസം ഉണ്ടാകും

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി.

കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്‌റ്റ് രണ്ട് രാത്രി 12 മുതൽ ഓഗസ്‌റ്റ് മൂന്ന്...

മൂന്ന് കിലോ കഞ്ചാവുമായി നാവായിക്കുളം സ്വദേശി അറസ്റ്റിൽ.

വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ വി. സജീവും സഹപ്രവർത്തകരും ചേർന്ന് ...

ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

ഇളമ്പ റൂറൽ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ആറ്റിങ്ങൽ കൊളാഷ് ചിത്രകല...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!