തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്ന ആയിരത്തിലധികം പേരെ ഉടനടി ബസ്സുകളിൽ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി സർക്കാർ. അമ്പത് ബസ്സുകൾ ഇതിനായി സജ്ജമാക്കാനും എല്ലാ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരോടും ഡി.എം.ഓഫീസിൽ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് വിദേശത്ത് നിന്ന് എത്തുന്നവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. തിരുവനന്തപുരത്തിന് പുറമേ മറ്റ് വിമാനത്താവളങ്ങളിലും ഇത് നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ ഇതിനായി കെ.എസ്.ആർ.ടി.സിയോട് ബസ്സുകൾ വിട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഒരു അനുകൂല മറുപടി ലഭിച്ചിട്ടില്ല. അമ്പതോളം ബസ്സുകൾ ഒരുമിച്ച് വിട്ടു നൽകുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് കെ.എസ്.ആർ.ടി.സി മുന്നോട്ട് വെക്കുന്നത്. ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്