കൊറോണ ബാധയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ നിരീക്ഷണത്തിനിൽ കഴിയവേ കടന്നുകളഞ്ഞ യുവാവിനെ കണ്ടെത്തി. റാന്നിയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ ഇയാളെ വീണ്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് വെച്ചൂച്ചിറ സ്വദേശിയായ യുവാവ് ആശുപത്രിയിൽ നിന്ന് മുങ്ങിയത്.
രക്ത പരിശോധന നടത്താൻ യുവാവ് വിസമ്മതിച്ചിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധ ഒന്ന് തെറ്റിയപ്പോൾ ആശുപത്രിയിൽ നിന്ന് മുങ്ങുകയായിരുന്നു. പത്തനംതിട്ടയിൽ രണ്ടുവയസുള്ള ഒരു കുട്ടിയെക്കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.