സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശികളാണ്. ആറ് പേര്‍ കാസര്‍കോഡുള്ളവരും, ഒരാള്‍ പാലക്കാട് സ്വദേശിയുമാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകിച്ചവരുടെ എണ്ണം 40 ആയി.സംസ്ഥാനത്തു സ്ഥിതി ഗുരുതരമാവുകയാണ്.കൊറോണ ജാഗ്രതയുടെ ഭാഗമായി പ്രധാനമന്ത്രി നിർദേശിച്ചപോലെ ഞായർആഴ്ച ജനകീയ കർഫ്യൂ വിജയിപ്പിക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.അധ്യാപകർ നാളെ മുതൽ വരേണ്ടതില്ല ജനകീയ കർഫ്യൂ ദിനത്തിൽ കെ എസ് ആർ ടി സി സെർവീസുകൾ ഉണ്ടായിരിക്കുന്നതല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർകോട്ട് വിദേശത്ത് നിന്നും എത്തിയ ഒരാൾ നിയന്ത്രണം പാലിക്കാത്തതാണ് വിനയയായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് ഉൾപ്പെടെയുള്ള ഒരുപാട് സ്ഥലങ്ങളിൽ ഇയാൾ പോയിരുന്നു. പൊതുചടങ്ങുകളിലും സ്വകാര്യ ചടങ്ങിലും പങ്കെടുക്കാനും ഫുട്ബോൾ മത്സരം കാണാനും ഇയാൾ പോയി. സംസ്ഥാനത്ത് എം.എൽ.എമാർ ഐസൊലേഷനിൽ ആകാൻ കാരണവും ഈ വ്യക്തി തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ സ്ഥിതിഗതികൾ [പ്രധാനമന്ത്രിയെ താൻ ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ ഓഫീസുകൾ ഒരാഴ്ച കാലത്തേക്ക് അടച്ചിടുമെന്നും കടകൾ രാവിലെ 11 മുതൽ അഞ്ച് മണി വരെ മാത്രമേ തുറന്നിടാവുള്ളൂ എന്നും അദ്ദേഹം നിർദേശിച്ചു. സ്‌കൂൾ അദ്ധ്യാപകർ നാളെ മുതൽ സ്‌കൂളിൽ വരേണ്ടതില്ല. എല്ലാവരും അതീവ ശ്രദ്ധയും കരുതലും പുലർത്തണം. കൊറോണ രോഗത്തിന്റെ വ്യാപനം ഒരു ഘട്ടം കടന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ഓഫീസുകൾ അഞ്ച് ദിവസം മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ശനിയും ഞായറും സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല. പൊതുഗതാഗതം നിശ്ചലമാകുമെന്നും മെട്രോകളും ആരാധനാലയങ്ങളും അടച്ചിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കാസർകോട് ജുമാ നമസ്കാരം ഒഴിവാക്കണം. സർക്കാർ നൽകുന്ന നിർദേശങ്ങൾ ചിലർ ഇപ്പോഴും പാലിക്കുന്നില്ല. പ്രധാനമന്ത്രിയുടെ നിർദ്ദേശം നടപ്പാക്കാൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങും. ഞായറാഴ്ച സ്വന്തം വീടുകളുടെ പരിസരം ശുചീകരിക്കണം. അദ്ദേഹം പറഞ്ഞു

Latest

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ വട്ടപ്ലാമൂട് ...

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി ...

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം,...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....