തിങ്കളാഴ്ച രാവിലെയോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 കടന്നു. ഞായറാഴ്ച മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് രോഗബാധിതരായി മരിച്ചവരുടെ എണ്ണം ഏഴായി.
24 മണിക്കൂറിനിടെ 15 പുതിയ ആളുകളിലാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 89 ആയി. തൊട്ടുപിന്നില്‍ കേരളമാണ്. സംസ്ഥാനത്ത് 67 രോഗബാധിതരാണുള്ളത്. ഡല്‍ഹിയില്‍ 26 ഉം യുപിയില്‍ 29 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും കൊറോണ സ്ഥിരികരിച്ചിട്ടുണ്ട്. ഈ സാചര്യത്തില്‍ ഇവിടങ്ങളിലെ 80 ജില്ലകള്‍ ലോക്കഡൗണ്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.