തിരുവനന്തപുരത്ത് ഇന്ന് കൊറോണ പോസിറ്റീവായ ആൾ പോത്തൻകോട് സ്വദേശി.ഈ മാസം 23 മുതൽ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ ആയിരുന്നു.അറുപത്തിഎട്ട് വയസു പ്രായം ഉള്ള ഇദ്ദേഹം വിദേശത്തു നിന്നും വന്നയാളാണ്.വന്ന ഉടൻതന്നെ ക്വാറന്റൈൻ ആക്കുകയായിരുന്നു,ബന്ധുക്കളുമായോ നാട്ടുകാരുമായോ യാതൊരുവിധ സമ്പർക്കവും ഉണ്ടായിട്ടില്ല.