ആറ്റിങ്ങൽ,ഗവ . കോളേജ് പോളിമെർ കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ
സാനിടൈസെർ തയ്യാർആക്കി സൗജന്യമായി വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. വി. മണികണ്ഠൻ നായർ എക്സാം എഴുതാൻ വരുന്ന വിദ്യാർഥികൾക്കു സാനിടൈസെർ നൽകി കൊണ്ട് പ്രതിരോധയജ്‌ഞം സമാരംഭിച്ചു. കൂടുതൽ പൊതുജന സമ്പർക്കത്തിൽവരുന്ന ഓട്ടോറിക്ഷാ സുഹൃത്തുക്കൾ , യാത്രികർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ തുടങ്ങി എല്ലാപേർക്കും സാനിടൈസെർകൊടുക്കുകയും കൊറോണ പ്രതിരോധത്തിന്റെ ആവശ്യകതയെ കുറിച്ച് അവരെ ബോധവത്കരിക്കുകയും ചെയ്തു. ആറ്റിങ്ങൽ മേഖലയിൽ സാനിടൈസെർ നു കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ആണ് ഗവണ്മെന്റ് കോളേജ് ഇത്തരത്തിൽ സൗജന്യമായി സാനിടൈസെർ വിതരണം ചെയ്തത്. പ്രസ്തുത പരിപാടിയിൽ പോളിംർ കെമിസ്ട്രി HODഡോ. പ്രഭ യും മറ്റധ്യാപകർ ആയ ഡോ.സുമി ഡോ. ഭാഗ്യശ്രീ ഡോ.ധന്യ ഡോ.തുഷാര എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ ഡോ. വി മണികണ്ഠൻ നായർ ഇതിന് നേതൃത്വം നൽകി.
Home Latest News ആറ്റിങ്ങൽ ഗവ.കോളേജ് പോളിമെർ കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ സാനിടൈസെർ തയ്യാർആക്കി സൗജന്യമായി...