കൊലപാതകശ്രമത്തിനു ശേഷം വിദേശത്തേക്കു കടന്ന പ്രതി പിടിയിൽ.

0
397

വർഷങ്ങൾക്കു മുമ്പ് ചാത്തൻപാറ സ്വദേശിയായ യുവാവിനെ ചാത്തൻപാറ തട്ടുകടയ്ക്കു സമീപം കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. ചെമ്മരുതി പനയറ സുമിൻ ലാൻഡിൽ അനുരാജാണ് (38) അറസ്റ്റിലായത്. സംഭവത്തിനുശേഷം ഗൽഫിലേക്ക് കടന്ന അനുരാജിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗൽഫിൽ നിന്നും ചെന്നൈ എയർപോർട്ടിലെത്തിയ പ്രതിയെ ഇമിഗ്രേഷൻ വിഭാഗം പിടികൂടുകയായിരുന്നു. തിരുവനന്തപുരം റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരം കല്ലമ്പലം എസ്.ഐ നിജാമും സംഘവും ചെന്നൈയിലെത്തി പ്രതിയെ പിടികൂടി. പ്രതിയെ റിമാൻഡ്‌ ചെയ്‌തു.