കൊല്ലം ജില്ലയിലെ ചവറ പട്ടത്താനം ചെറുകുളം കോളനിയിൽ പരേതനായ ഹമീദ്കുട്ടിയുടെ മകൻ നിസാർ (39)ആണ് മരിച്ചത്. നിസാറിന്റെ മക്കളായ നിഷാദ് (19), നബീൽ(15), ചെറുകുളം കോളനിയിൽ ഷാജി (32), ഇയാളുടെ സഹോദരൻ ഷാനു (28) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. നിസാറും സുഹൃത്തുക്കളും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ അയൽവാസിയായ ഷാനുവും ഷാജിയും എത്തുകയും തമ്മിൽ തർക്കം ഉണ്ടാകുകയും ചെയ്‌തു. തർക്കം ഒടുവിൽ അടിപിടിയിൽ കലാശിക്കുകയായിരുന്നു. വീടിനു സമീപം രക്തംവാർന്ന് കിടന്ന നാലു പേരെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.