യുവാവിനെ ബിയർ കുപ്പി കൊണ്ട് അടിച്ചു വീഴ്ത്തി മൊബൈൽ ഫോൺ കവർന്ന പ്രതികൾ പിടിയിൽ

കടയ്ക്കാവൂർ: 10.03.2020 ന് ആലം കോട് സ്വദേശിയായ ജസീൻ എന്നയാളെ ബിയർ കുപ്പി കൊണ്ട് അടിച്ച് വീഴ്ത്തി മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. പെരുങ്കുളം വില്ലേജിൽ കല്ലൂർക്കോണം കാട്ടുവിള വീട്ടിൽ ശിശുപാലൻ മകൻ സജി (34), കീഴാറ്റിങ്ങൽ തൊപ്പിച്ചന്ത കാണി വിള വീട്ടിൽ ചന്ദ്രബാബു മകൻ കടകംപള്ളി ബിജു എന്ന് വിളിക്കുന്ന ബിജു (36) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയുടെ സഹോദരിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു എന്നുള്ള കാരണം പറഞ്ഞാണ് പ്രതികൾ ജസീനെ ഫോണിൽ വിളിച്ച് വരുത്തി മർദ്ദിച്ചതും മൊബൈൽ ഫോൺ മോഷ്ടിച്ചതും. മോഷ്ടിച്ച മൊബൈൽ പെരുമാതുറ ഒരു മൊബൈൽ ഷോപ്പിൽ കൊണ്ട് പോയി വിൽക്കാൻ ശ്രമിക്കവേ പ്രതികളെ പിടികൂടുകയായിരുന്നു. കടയ്ക്കാവൂർ അഞ്ചുതെങ്ങ്, ചിറയിൻകീഴ് സ്റ്റേഷനുകളിലെയും , കടയ്ക്കാവൂർ സ്റ്റേഷനിലെയും നിരവധി അടിപിടി മോഷണ പിടിച്ചു പറി കേസിലെ പ്രതിയാണ് രണ്ടാം പ്രതി കടകം പള്ളി ബിജു . കടയ്ക്കാവൂർ സി.ഐ. എസ്.എം. റിയാസ്, എസ്.ഐ. വിനോദ് വിക്രമാദിത്യൻ, എ.എസ്.ഐ. മുകുന്ദൻ, എസ്. സി.പി. ഒ മാരായ ജ്യോതിഷ്, ബിനോജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി.

കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്‌റ്റ് രണ്ട് രാത്രി 12 മുതൽ ഓഗസ്‌റ്റ് മൂന്ന്...

മൂന്ന് കിലോ കഞ്ചാവുമായി നാവായിക്കുളം സ്വദേശി അറസ്റ്റിൽ.

വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ വി. സജീവും സഹപ്രവർത്തകരും ചേർന്ന് ...

ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

ഇളമ്പ റൂറൽ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ആറ്റിങ്ങൽ കൊളാഷ് ചിത്രകല...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!