യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മണനാക്ക് മാസ്സ് ആഡിറ്റോറിയത്തിൽ അബ്ദുൽസലാം സാറിൻറെ ഒന്നാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും നടത്തി.മുൻ എംഎൽഎ ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു നിയോജക മണ്ഡലം പ്രസിഡണ്ട് അൻസാർ അധ്യക്ഷന് ആയിരുന്നു.മുൻ എംഎൽഎ വർക്കല കഹാർഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.കെപിസിസി മെമ്പർ എം എ ലത്തീഫ്,വക്കം സുകുമാരൻ,ജഫേഴ്സൺ,
ഫിറോസ് ലാൽ,ജോഷ്, അനൂപ് ,ആനന്ദ് ,ഇളമ്പ ഉണ്ണികൃഷ്ണൻ,ജോസഫ് പെരേര ,അജിത് കുമാർ,എ എം സാലി,നഹാസ് എന്നിവർ സംസാരിച്ചു തുടർന്ന് നിർധനരായ രോഗികൾക്കു ചികിത്സാ സഹായ വിതരണവും ഉണ്ടായിരുന്നു.