പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി.

ഈ വര്‍ഷം പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള വര്‍ഷമായി ആചരിക്കും. സര്‍വ്വീസ് ഡെലിവെറി സെന്‍ററുകള്‍ ആയ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് പൊതുജനസൗഹൃദമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

2012 ലെ കേരള സംസ്ഥാന സേവനാവകാശ നിയമം പോലീസ് സ്റ്റേഷനുകളില്‍ നടപ്പാക്കും. പാസ്പോര്‍ട്ട് അന്വേഷണം, പരാതി അന്വേഷണം, പരാതികള്‍ക്ക് രസീത് നല്‍കല്‍, എഫ്.ഐ.ആറിന്‍റെ പകര്‍പ്പും പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പും നല്‍കല്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, സമന്‍സും വാറണ്ടും നടപ്പാക്കല്‍, ആയുധ ലൈസന്‍സിനുള്ള എന്‍.ഒ.സി നല്‍കല്‍, നിശ്ചിത സമയത്തിനകം പെറ്റി കേസുകളും പരാതികളും തീര്‍പ്പാക്കല്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടുനല്‍കല്‍ എന്നിവ ഇതിന്‍റെ പരിധിയില്‍ വരും.

ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട സേവനങ്ങളുടെ വിവരം ഇനി മുതല്‍ ഫീസ് സഹിതം നോട്ടീസ് ബോര്‍ഡില്‍ രേഖപ്പെടുത്തും. പാസ്പോര്‍ട്ട് അന്വേഷണം, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അന്വേഷണം എന്നിവയുടെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വിവരവും നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും. എല്ലാ പോലീസ് സ്റ്റേഷനുകളിലും തൊണ്ടി സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് ക്യൂആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തും. റെസിഡന്‍സ് അസോസിയേഷനുകള്‍, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് കൃത്യമായ ഇടവേളകളില്‍ യോഗം നടത്തും. എല്ലാ പോലീസ് സ്റ്റേഷനുകളിലും ക്യാമറ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. 500 ചതുരശ്ര അടിയില്‍ കുറയാത്ത ജനമൈത്രി കേന്ദ്രം സ്ഥാപിക്കും. പ്രത്യേകം അടയാളപ്പെടുത്തിയ ശിശുസൗഹൃദകേന്ദ്രങ്ങള്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഉണ്ടായിരിക്കും.

പോലീസ് സ്റ്റേഷന്‍ പരിധി ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന സംസ്ഥാന, ദേശീയ പാതകളില്‍ സ്വാഗതം, നന്ദി എന്നിവ അറിയിച്ചുകൊണ്ട് ബോര്‍ഡ് സ്ഥാപിക്കും. പോലീസ് സ്റ്റേഷന്‍ വളപ്പിനുള്ളില്‍ സഹായകേന്ദ്രം, കാത്തിരുപ്പ് കേന്ദ്രം മുതലയവ വ്യക്തമാക്കുന്നതിന് ദിശാസൂചകങ്ങള്‍ സ്ഥാപിക്കും.

പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ നിലവിലുള്ള മനുഷ്യശേഷിയുടെ 10 ശതമാനത്തിനു കൂടി ആവശ്യമായ സൗകര്യങ്ങള്‍ അധികമായി ഉള്‍പ്പെടുത്തും. സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മുറി, തൊണ്ടി മുറി, ലോക്കപ്പുകള്‍ എന്നിവ ഒഴികെ ഉള്ള സ്ഥലങ്ങള്‍ ഹാളുകളാക്കി നിലനിറുത്തി കൂടുതല്‍ കമ്പ്യൂട്ടര്‍ വര്‍ക്ക് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഗുണനിലവാരമുള്ള ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കും. ചുറ്റുമതിലിന് രണ്ടു ഗേറ്റുകള്‍ ഉണ്ടാകും. ഒന്ന് മുന്നിലും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള രണ്ടാമത്തേത് പിന്നിലോ വശങ്ങളിലോ ആയും സ്ഥാപിക്കും. അഞ്ചോ പത്തോ വര്‍ഷത്തേക്ക് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നിര്‍വ്വഹിക്കാനുള്ള ഉത്തരവാദിത്തം നിര്‍മ്മാണ ഏജന്‍സിക്ക് നല്‍കും. ഇതിന് ആവശ്യമായ പണം നിര്‍മ്മാണ സമയത്തുതന്നെ ഏജന്‍സിക്ക് ആവശ്യപ്പെടാം. നിര്‍മ്മാണ സാമഗ്രികള്‍ ഗുണനിലവാരം പുലര്‍ത്തുന്നതായിരിക്കണം.

സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ഫലപ്രദവും കൃത്യവുമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ടത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്തമാണ്. പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പോലീസ് സ്റ്റേഷന്‍ മെട്രിക്സ് ഉപയോഗിക്കും. ക്രൈം ആന്‍റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് സിസ്റ്റം, ഇന്‍റേണല്‍ അഡ്മിനിസ്ട്രേറ്റീവ് പ്രോസസിംഗ് സിസ്റ്റം, തുണ എന്നീ സോഫ്റ്റ് വെയറുകള്‍ ഫലപ്രദമായി ഉപയോഗിക്കും. രേഖകള്‍ സുരക്ഷിതമാക്കി ഉപയോഗിക്കാനും പഴയ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യാനും തീരുമാനിച്ചു. സ്റ്റേഷന്‍ കെട്ടിടങ്ങള്‍ക്ക് ഉള്ളിലും പുറത്തും ഒരേ നിറം തന്നെ നല്‍കാനും മൂന്നു ഭാഷകളില്‍ ബോര്‍ഡ് സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കിയതായും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു

Latest

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി.

കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്‌റ്റ് രണ്ട് രാത്രി 12 മുതൽ ഓഗസ്‌റ്റ് മൂന്ന്...

മൂന്ന് കിലോ കഞ്ചാവുമായി നാവായിക്കുളം സ്വദേശി അറസ്റ്റിൽ.

വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ വി. സജീവും സഹപ്രവർത്തകരും ചേർന്ന് ...

ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

ഇളമ്പ റൂറൽ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ആറ്റിങ്ങൽ കൊളാഷ് ചിത്രകല...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!