രാജ്യത്ത് കൊറോണ ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. മുംബയ്, ബീഹാർ എന്നിവടങ്ങളിൽ നിന്നായി ഒരാൾ വീതമാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ മരണസംഖ്യ ആറായി ഉയർന്നു. മുപ്പത്തെട്ടുകാരനാണ് ബീഹാറിൽ കൊറോണ ബാധിച്ച് മരിച്ചത്. ഇയാൾ അടുത്തിടെയാണ് ഖത്തറിൽ നിന്ന് വന്നത്. രാജ്യത്ത് കൊറോണ ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണിയാൾ..മുംബയിലെ എച്ച്.എൻ റിലയൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അറുപത്തിമൂന്നുകാരനാണ് മരിച്ചത് . മാർച്ച് 21നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയിലെ രണ്ടാമത്തെ കൊറോണ മരണമാണിത്. മഹാരാഷ്ട്രയിൽ 84 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്