ജി ജയരാജിനെ സിഡിറ്റ് ഡയറക്ടറായി ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു.ഡോ.ചിത്ര ഐഎഎസ് ആണ് പുതിയ ഡയറക്ടര്‍.ജയരാജിനെ സിഡിറ്റ് ഡയറക്ടറായി നിയമിച്ച ഉത്തരവ് വിവാദമായിരുന്നു. ഹൈക്കോടതി നേരത്തെ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.ആ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി എന്‍ സീമയുടെ ഭര്‍ത്താവാണ് ജി ജയരാജ്.