ഇനി ലഭിക്കുക ഏറ്റവും ശുദ്ധമായ പെട്രോളും ഡീസലും.

ഇനി മുതൽ രാജ്യത്ത് ലഭിക്കുക ഏറ്റവും ശുദ്ധമായ പെട്രോളും ഡീസലും. യൂറോപ്യൻ രാജ്യങ്ങളിലെ യൂറോ-4 മലിനീകരണ ചട്ടത്തിന് തുല്യമായ ഇന്ത്യൻ സ്‌റ്റാൻഡേർഡായ ഭാരത് സ്‌റ്റേജ് – 4ൽ (ബി.എസ്-4) നിന്ന് യൂറോ-6ന് തുല്യമായ ബി.എസ്-6ലേക്കാണ് ഇന്ത്യ മാറുന്നത് . ബി.എസ്-4ൽ നിന്ന് വെറും മൂന്നുവർഷം കൊണ്ടാണ് രാജ്യം  ബി.എസ്-6ലേക്ക് മാറുന്നത്.

ബി.എസ്-4ൽ നിന്ന് ബി.എസ്-5ലേക്ക് കടക്കാതെ, നേരിട്ടാണ് ഇന്ത്യ ബി.എസ്-6ലേക്ക് മാറുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക റിഫൈനറികളും 2019 അവസാനത്തോടെ തന്നെ ബി.എസ്-6 ഇന്ധന ഉത്പാദനത്തിലേക്ക് മാറിയെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ സഞ്ജീവ് സിംഗ് പറഞ്ഞു. സൾഫറിന്റെ അളവ് തീരെക്കുറഞ്ഞ പെട്രോളും ഡീസലുമാണ് ഉത്പാദിപ്പിക്കുന്നത്. ബി.എസ്-4ൽ 50 പാർട്‌സ് പെർ മില്യൺ (പി.പി.എം) സൾഫറുണ്ടായിരുന്നത്, ബി.എസ്-6ൽ 10 പി.പി.എം ആയി കുറയും. ഇത്, അന്തരീക്ഷ മലിനീകരണം കുറയ്ക്കും.

സൾഫറിന്റെ അംശം ഏറ്റവും കുറഞ്ഞ ഇന്ധനമാണ് ബി.എസ്-6. 2018 മുതൽ ഡൽഹിയിലും തുടർന്ന് രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ബി.എസ്-6 പെട്രോളും ഡീസലും ലഭ്യമാണ്. 2020 ഏപ്രിൽ ഒന്നുമുതൽ രാജ്യവ്യാപകമായി ലഭ്യമാക്കും

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!